മലപ്പുറത്ത് തെങ്ങ് വീണ് മരിച്ച തൊഴിലാളിയുടെ കുടുംബത്തിന് 17.32 ലക്ഷം രൂപ നഷ്ടപരിഹാരം

മഞ്ചേരി : ജോലിക്കിടെ തെങ്ങ് ദേഹത്ത് വീണ് മരണപ്പെട്ട തൊഴിലാളിയുടെ കുടുംബത്തിന് 17,32,700 രൂപ നഷ്ടപരിഹാരം നല്കാന് മഞ്ചേരി മോട്ടോര്‍ ആക്സിഡണ്ട് ക്ലൈം ട്രിബ്യൂണല്‍ കോടതി ജഡ്ജി പി എസ് ബിനു വിധിച്ചു. പൊന്മള ചാപ്പനങ്ങാടി കൊഴിഞ്ഞിപ്പറമ്പില്‍ കുട്ട്യാലിയുടെ മകന് അബ്ദുള്ള (49) ആണ് മരിച്ചത്. 2016 ജൂലൈ 21നാണ് അപകടം. ജെസിബി ഉപയോഗിച്ച് മണ്ണ് മാന്തുന്നതിനിടെ കടപുഴകിയ തെങ്ങ് സമീപത്തുണ്ടായിരുന്ന അബ്ദുള്ളയുടെ ദേഹത്ത് വീഴുകയായിരുന്നു. ഉടന്‍ കോട്ടക്കല്‍ അല്‍മാസ് ആശുപത്രിയിലും തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചുവെങ്കിലും മൂന്നാം ദിവസം മരണപ്പെടുകയായിരുന്നു. ഒമ്പതു ശതമാനം പലിശയും കോടതി ചെലവുമടക്കമുള്ള തുക റിലയന്‍സ് ജനറല്‍ ഇന്‍ഷൂറന്‍സ് കമ്പനി കൊച്ചിന് കടവന്ത്ര ശാഖയാണ് നല്‍കേണ്ടത്.
RECENT NEWS

വയനാട്ടിൽ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാതെ തിരഞ്ഞെടുപ്പ് കമ്മിഷൻ, രാഹുൽ ഗാന്ധിക്ക് ആശ്വാസം
ഉപതിരഞ്ഞെടുപ്പ് സംബന്ധിച്ച് ഇന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്റെ വാർത്താ സമ്മേളനത്തിൽ അറിയിപ്പുണ്ടാകുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്.