മലപ്പുറത്ത് 15കാരി മകളെ പീഡിപ്പിച്ച പിതാവിന് എട്ടു വര്‍ഷം കഠിനതടവും 40,000 രൂപ പിഴയും

മലപ്പുറത്ത് 15കാരി മകളെ പീഡിപ്പിച്ച   പിതാവിന്    എട്ടു വര്‍ഷം കഠിനതടവും 40,000 രൂപ പിഴയും

മലപ്പുറം: മലപ്പുറത്ത് 15 വയസ് പ്രായമുള്ള മകളെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പിതാവിന് എട്ടു വര്‍ഷം കഠിനതടവും 40,000 രൂപ പിഴയും ശിക്ഷ വിധിച്ചു. തിരൂര്‍ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ പോക്സോ കോടതി ജഡ്ജ് സി ആര്‍ ദിനേശ് ആണ് ശിക്ഷ വിധിച്ചത്. 2016ലായിരുന്നു കേസിനാസ്പദമായ സംഭവം. പ്രതിയും കുടുംബവും താമസിച്ചിരുന്ന വാടക വീട്ടില്‍ വച്ചാണ് പീഡനം നടന്നത്.
വളാഞ്ചേരി പോലീസ് സ്റ്റേഷന്‍ സബ് ഇന്‍സ്‌പെക്ടര്‍ ആയിരുന്ന ഷമീര്‍ ആയിരുന്നു അന്വേഷണ ഉദ്യോഗസ്ഥന്‍. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടറായ ആയിഷ പി ജമാല്‍ ഹാജരായി. തിരൂര്‍ പോലീസ് സ്റ്റേഷനിലെ എസ്.സി.പി.ഒ സീമ പ്രോസിക്യൂഷന്‍ അസിസ്റ്റ് ചെയ്തു. പ്രതിയെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്കയച്ചു.

Sharing is caring!