മലപ്പുറം തിരൂരങ്ങാടിയിലെ 24 കാരിയുടെ വൃക്ക മാറ്റി വെക്കാന്‍ നാട്ടുകാരുടെ സഹായംതേടുന്നു…

മലപ്പുറം തിരൂരങ്ങാടിയിലെ 24 കാരിയുടെ വൃക്ക മാറ്റി  വെക്കാന്‍ നാട്ടുകാരുടെ  സഹായംതേടുന്നു…

തിരൂരങ്ങാടി : വൃക്കകൾ തകരാറിലായ 24കാരി വൃക്ക മാറ്റി വെക്കാൻ സഹായം തേടുന്നു . തിരൂരങ്ങാടി റശീദ് നഗറിലെ ആദനശ്ശേരി മുഹമ്മദിന്റെ മകൾ ഫബിനയുടെ ഇരു വൃക്കകളും മാറ്റിവെക്കുന്നതിന് ഭീമമായതുകയാണ് ആവശ്യമായി വന്നിട്ടുള്ളത്. നിർധന കുടുംബമായ ഇവർക്ക് ഇത്രയും തൃക കണ്ടെത്താൻ ഒരു വഴിയുമില്ല. ഇതേ തുടർന്നാണ് നാട്ടുകാർ രംഗത്തിറങ്ങിയത്.
ഫണ്ട് കണ്ടെത്തുന്നതിന്  തിരൂരങ്ങാടി നഗര സഭ ചെയർമാൻ കെ പി മുഹമ്മദ് കുട്ടി യുടെ നേതൃത്വത്തിൽ 35 അംഗ ജനകീയ കമ്മിറ്റിക്ക് രൂപം നൽകുകയും  എം ടി മുസ് (ജനറൽ കൺവീനർ) 2, ഡോ.ടി അൻസാരി, ഫബിനയുടെ പിതാവ്   ആദനശ്ശേരി മുഹമ്മദ്  എന്നിവരടങ്ങിയ ഒരു ജോയിന്റ് അക്കൗണ്ട് ചെമ്മാട് സൗത്ത് ഇന്ത്യൻ ബാങ്കിൽ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.വളരെ നിർധന കുടുംബത്തിൽ പെട്ട  ഫബിനക്ക് രണ്ടരയും മൂന്നരയും വയസ്സായ രണ്ട് പെൺകുട്ടികളാണുള്ളത്. ഭർത്താവ് ബഗ്ലൂരുവിൽ ഒരു കടയിൽ ജോലിക്ക് നിൽക്കുകയാണ്.
സാമ്പത്തിക സഹായം സ്വരൂപിക്കാനുള്ള ബാങ്ക് അക്കൗണ്ട് നമ്പർ
A/C No 0393073000000558
Brach : CHEMMAD TIRURANGADI
IFSC : SIBL0000393 ഗൂഗ്ൾ 8156818167
വാർത്താ  സമ്മേളനത്തിൽ സി എച്ച് മുജീബുർറഹ്മാൻൻ ,എം ടി മൂസ, കെ സക്കീർ ഹാജി എന്നിവർ പങ്കെടുത്തു

Sharing is caring!