16 കാരിയെ പീഡിപ്പിക്കാന്‍ ശ്രമം: മലപ്പുറത്തെ യുവാവ് പോക്‌സോ കേസില്‍ അറസ്റ്റില്‍

16 കാരിയെ പീഡിപ്പിക്കാന്‍ ശ്രമം: മലപ്പുറത്തെ യുവാവ് പോക്‌സോ കേസില്‍ അറസ്റ്റില്‍

 

മലപ്പുറം: 16 കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ ചങ്ങരംകുളം സ്വദേശിയായ യുവാവ് പോക്‌സോ കേസില്‍ അറസ്റ്റിലായി.ചങ്ങരംകുളം മാട്ടം സ്വദേശി ഷെമീര്‍ ആണ് അറസ്റ്റിലായത്.ചങ്ങരംകുളം സ്വദേശിയായ പെണ്‍കുട്ടിയെ പുറകെ നടന്ന് ശല്ല്യപ്പെടുത്തുകയും പീഡിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തുവെന്ന 16 കാരിയുടെ പരാതിയിലാണ് യുവാവ് പിടിയിലായത്.ചങ്ങരംകുളത്ത് ഓട്ടോ ഡ്രൈവര്‍ ആണ് ഷെമീര്‍.ചങ്ങരംകുളം സി.ഐ ബഷീര്‍ ചിറക്കലിന്റെ നിര്‍ദേശപ്രകാരം എസ്.ഐ രാജേന്ദ്രന്‍,എസ്.ഐ ഖാലിദ് എന്നിവരടങ്ങുന്ന അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്.പിടിയിലായ പ്രതിക്കെതിരെ പോക്‌സോ ചുമത്തി കേസെടുത്തു.പൊന്നാനി ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജറാക്കിയ പ്രതിയെ റിമാന്റ് ചെയ്തു

 

Sharing is caring!