നിലമ്പൂരിലെ ഷാബാ ഷെരീഫ് വധം, ഒളിവില്‍ പോയ 3പ്രതികള്‍ കൂടി അറസ്റ്റില്‍

നിലമ്പൂരിലെ ഷാബാ ഷെരീഫ് വധം, ഒളിവില്‍ പോയ 3പ്രതികള്‍ കൂടി അറസ്റ്റില്‍

നിലമ്പൂര്‍: മൈസൂര്‍ സ്വദേശിയായ നാട്ടുവൈദ്യന്‍ ഷാബാ ഷെരീഫിനെ തട്ടികൊണ്ടു വന്നു ഒന്നേകാല്‍ വര്‍ഷത്തോളം തടങ്കലില്‍ പാര്‍പ്പിച്ച ശേഷം കൊലപ്പെടുത്തി മൃതദേഹം വെട്ടി നുറുക്കി ചാലിയാര്‍ പുഴയില്‍ തള്ളിയ കേസ്സില്‍ മുഖ്യ പ്രതി ഷൈബിന്‍ അഷറഫിന്റെ നിര്‍ദ്ദേശ പ്രകാരം മൈസൂരില്‍ നിന്നും വൈദ്യനെ തട്ടികൊണ്ടു വന്ന ചന്തക്കുന്ന് സ്വദേശികളായ കൂത്രാടന്‍ അജ്മല്‍, വ.30, പൂളക്കുളങ്ങര ഷബീബ് റഹ്മാന്‍, വ.30, വണ്ടൂര്‍ പഴയ വാണിയമ്പലം സ്വദേശി ചീര ഷെഫീഖ്, വ.28 എന്നിവരെയാണ് നിലമ്പൂര്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ പി.വിഷ്ണുവിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. രണ്ടു മാസമായി ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതികള്‍ ഒരാഴ്ചയായി എറണാംകുളത്തുണ്ട് എന്ന് ജില്ലാ പോലീസ് മേധാവി സുജിത് ദാസ് കജട നു ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് ഇന്നലെയാണ് പ്രതികളെ കസ്റ്റഡിയില്‍ എടുത്തത് . പ്രതികള്‍ക്ക് പണവും സിം കാര്‍ഡും മൊബൈല്‍ ഫോണും സംഘടിപ്പിച്ചു കൊടുത്ത വണ്ടൂര്‍ കൂളിക്കാട്ടുപടി പാലപറമ്പില്‍ കൃഷ്ണ പ്രസാദ്, വ.26 എന്നയാളേയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഷൈബിനെ അറസ്റ്റ് ചെയ്തതറിഞ്ഞ് ഒളിവില്‍ പോയ പ്രതികള്‍ പൊള്ളാച്ചി, ബാംഗ്ലൂര്‍, ഹൈദരാബാദ്, ഡല്‍ഹി, മണാലി, ഗോവ തുടങ്ങിയ സ്ഥലങ്ങളില്‍ ഒളിവില്‍ പാര്‍ത്തു വരികയായിരുന്നു. പ്രത്യേക അന്വേഷണ സംഘം ഇവരെ പിന്‍തുടര്‍ന്ന് പൊള്ളാച്ചി, ഡല്‍ഹി, ഗോവ, ഹിമാചല്‍ പ്രദേശിലെ മണാലി തുടങ്ങിയ സ്ഥലങ്ങളില്‍ എത്തിയിരുന്നു. എന്നാല്‍ പ്രതികള്‍ സ്ഥിരമായി ഒരു സ്ഥലത്തും താമസിച്ചിരുന്നില്ല. സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് സുഹൃത്തുക്കളില്‍ നിന്നും പണം സംഘടിപ്പിക്കാന്‍ വേണ്ടിയാണ് ഇവര്‍ എറണാംകുളത്ത് എത്തിയത്. ഇവരുടെ കൂടെയുണ്ടായിരുന്ന ഷൈബിന്റെ ബന്ധു കൈപ്പഞ്ചേരി ഫാസില്‍, പൊരിഷമീം എന്നിവരെ അറസ്റ്റ് ചെയ്യാനുണ്ട്. ടിയാന്‍മാര്‍ ഒളിവിലാണ്. കോണ്‍ഗ്രസ് ഓഫീസ് ജീവനക്കാരി രാധയെ ക്വട്ടേഷന്‍ പ്രകാരം കൊലപ്പെടുത്താന്‍ ശ്രമിച്ച കേസ്സിലെ പ്രതിയാണ് ഷബീബ് റഹ്മാന്‍.ഇയാള്‍ക്കെതിരെ വധശ്രമം, അടിപിടി, കവര്‍ച്ച തുടങ്ങിയ കേസ്സുകളും നിലവിലുണ്ട്. അജ്മലല്‍ അടിപിടി കേസ്സിലും, ഷെഫീഖ് അടിപിടി, കഞ്ചാവ് കേസ്സിലും പ്രതിയായിരുന്നു. കൃഷ്ണപ്രസാദും മറ്റൊരു അടിപിടി കേസ്സില്‍ പ്രതിയാണ്. മുഖ്യ പ്രതി ഷൈബിന്‍ അഷറഫും, കൂട്ടാളികളായ ബത്തേരി സ്വദേശി നൗഷാദും, ഷിഹാബുദ്ദീനും, മുക്കട്ട സ്വദേശി നിഷാദും നിലവില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിഞ്ഞു വരികയാണ്. ഷൈബിന്‍ അഷറഫിന്റെ ബിസിനസ്സ് പങ്കാളിയും, കോഴിക്കോട് മലയമ്മ സ്വദേശിയുമായ കുറുപ്പന്‍ തൊടികയില്‍ ഹാരിസും മാനേജരായ യുവതിയും രണ്ടു വര്‍ഷം മുമ്പ് അബുദാബിയില്‍ മരണപ്പെട്ട കാര്യത്തെ കുറിച്ച് കോടതിയുടെ നിര്‍ദ്ദേശപ്രകാരം മറ്റൊരു കേസ്സും പോലീസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കുന്നുണ്ട് . ഡിവൈഎസ് പി സാജു.കെ.അബ്രഹാം, ടക മാരായ നവീന്‍ഷാജ്, എം.അസ്സൈനാര്‍, അടക മാരായ റെനി ഫിലിപ്പ്, അനില്‍കുമാര്‍, സതീഷ് കുമാര്‍, അന്‍വര്‍ സാദത്ത്, പ്രദീപ്.വി.കെ, ജാഫര്‍. എ, സുനില്‍.എന്‍.പി, അഭിലാഷ് കൈപ്പിനി, കെ.ടി ആഷിഫ് അലി, ടി.നിബിന്‍ദാസ്, ജിയോ ജേക്കബ്, സജേഷ് എന്നിവരടങ്ങിയ സംഘമാണ് തുടരന്വേഷണം നടത്തുന്നത്.

 

Sharing is caring!