പോലീസുകാരെ അക്രമിച്ച മലപ്പുറത്തെ നാലു പേര്‍ അറസ്റ്റില്‍

കോട്ടക്കല്‍: ബൈക്ക് പട്രോളിങ്ങിനിറങ്ങിയ കോട്ടക്കല്‍ പ്രൊബേഷന്‍ എസ്.ഐ എസ് നിതിന്‍ , സി.പി ഒ സെയ്ത എന്നിവരെ അക്രമിച്ച സംഭവത്തില്‍ നാലു പേരെ കോട്ടക്കല്‍ പോലീസ് അറസ്റ്റ് ചെയ്തു. പാലപ്പുറ സ്വദേശി ചേലപ്പുറത്ത് ശംസുദ്ധിന്‍ (33), കേട്ടക്കല്‍ കുറ്റിപ്പുറം മുബാറക്ക് (32), എടരിക്കോട് മുഹമ്മദ് മുനീഫ് (32), പുത്തൂര്‍ സഹീര്‍ (41) എന്നിവരെയാണ് അറസ്റ്റു ചെയ്തത്. പുത്തൂര്‍ ബൈപ്പാസില്‍ കഞ്ചാവടക്കമുള്ള ലഹരി വസ്തുക്കള്‍ ഉപയോഗവും മറ്റും നടക്കുന്നുണ്ടെന്നറിവിന്റെ അടിസ്ഥാനത്തില്‍ പരിശേധനക്കിറങ്ങിയതായിരുന്നു പോലീസ് . സംശയാസ്പദമായി കാറില്‍ കണ്ട നാലു പേരോട് കാര്യം തിരക്കുന്ന തിനിടയില്‍ ഒന്നാം പ്രതി ശംസുദീന്‍ എസ്.ഐ യേ പിന്നില്‍ നിന്നു അടിക്കുകയായിരുന്നു. തുടര്‍ന്നുണ്ടായ ആക്രമത്തില്‍ എസ്.ഐ യുടെ വിരലിനു പരിക്കേറ്റിട്ടുണ്ട്. പ്രതികളെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.
RECENT NEWS

വീട് താമസം തുടങ്ങി ദിവസം ഒന്ന് കഴിഞ്ഞിട്ടും, സുബൈര്‍ വാഴക്കാടിന്റെ വീട് സാമൂഹ്യ മാധ്യമങ്ങളില്‍ ട്രെന്‍ഡിങ്
വാഴക്കാട്: താമസം തുടങ്ങി ദിവസം ഒന്നായിട്ടും വൈറലായി അര്‍ജന്റീന ആരാധകന് സുബൈര്‍ വാഴക്കാടിന്റെ വീട്. ഫുട്ബോള്‍ പ്രേമികളുടെ സാമൂഹ്യ മാധ്യമങ്ങളിലാകെ നാട്ടു ഭാഷയില്‍ ഫുട്ബോള്‍ വിശകലനം നടത്തി താരമായ സുബൈറിന്റെ വീടിന്റെ ചിത്രമാണ് ഉള്ളത്. വന്‍ [...]