വീട്ടില്‍ നിന്നും ജോലി സ്ഥലത്തേക്ക് പുറപ്പെട്ട മലപ്പുറത്തുകാരന് വഴിമധ്യ മരണപ്പെട്ടു

താനൂര്‍ :ജോലിസ്ഥലത്തേക്ക് പുറപ്പെട്ട സേവാദള്‍ ജില്ലാ സെക്രട്ടറിയെ താനാളൂരില്‍ റോഡരികില്‍ മരണപ്പെട്ട നിലയില്‍ കണ്ടെത്തി. താനാളൂര്‍ പാണ്ടിയാട് റോഡരികില്‍ ഇന്നലെ പുലര്‍ച്ചെയാണ് സംഭവം, പുളിക്കല്‍ വാഴയൂര്‍ സ്വദേശി കൊളപ്പാറ വീട്ടില്‍ അലിഅക്ബര്‍ (52) ആണ് മരണപ്പെട്ടത്. താനാളൂര്‍ പാണ്ടിയാട്ടെ ഭാര്യ വീട്ടില്‍ നിന്നും പുലര്‍ച്ചെ രാമനാട്ടുകരയിലെ ജോലി സ്ഥലത്തേക്ക് പുറപ്പെട്ടതായിരുന്നു.
റോഡരികില്‍ വീണ് കിടക്കുന്നത് ശ്രദ്ധയില്‍ പ്പെട്ട നാട്ടുകാരാണ് ബന്ധപ്പെട്ടവരെ അറിയിച്ചത്.
താനൂര്‍ പോ ലീസ് സ്ഥലത്തെത്തിഇന്ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം ജില്ലാ ആശുപത്രിയില്‍ പോസ്റ്റ് മോര്‍ട്ടം നടത്തി.ആസ്യ, റഫീഖ എന്നിവര്‍ ഭാര്യമാരാണ്. മക്കള്‍ :
ഫാത്തിമ, ഷഹനാസ്, നാജിയ, തസ്ലീന, മുഫലി, മുഹമ്മദ് യാസീര്‍, മിര്ഷല്, ജഫ്ന.
RECENT NEWS

നിലമ്പൂരിൽ കൊട്ടിക്കലാശം; പ്രതീക്ഷയോടെ മുന്നണികൾ
പ്രധാനപ്പെട്ട മുന്നണികളെല്ലാം ആവേശമേറിയ കൊട്ടിക്കലാശത്തിൽ സജ്ജമായപ്പോൾ നിലമ്പൂർ മുൻ എംഎൽഎയും സ്വതന്ത്ര സ്ഥാനാർത്ഥിയുമായ പി വി അൻവർ വീടുകള്‍ കയറി പ്രചരണം നടത്തി