പണത്തിന് വേണ്ടി ഭാര്യയോടൊപ്പം ഉള്ള കിടപ്പറ രംഗങ്ങള്‍ പകര്‍ത്തി സുഹൃത്തുക്കള്‍ക്ക് അയച്ചു കൊടുത്തത് മലപ്പുറം പുളിക്കല്‍ സ്വദേശിയായ കെട്ടിട നിര്‍മാണ തൊഴിലാളി

പണത്തിന് വേണ്ടി ഭാര്യയോടൊപ്പം ഉള്ള കിടപ്പറ രംഗങ്ങള്‍ പകര്‍ത്തി സുഹൃത്തുക്കള്‍ക്ക് അയച്ചു കൊടുത്തത് മലപ്പുറം പുളിക്കല്‍ സ്വദേശിയായ കെട്ടിട നിര്‍മാണ തൊഴിലാളി

മലപ്പുറം: പണത്തിന് വേണ്ടി ഭാര്യയോടൊപ്പം ഉള്ള കിടപ്പറ രംഗങ്ങള്‍ പകര്‍ത്തി സുഹൃത്തുക്കള്‍ക്ക് അയച്ചു കൊടുത്തത് കെട്ടിട നിര്‍മാണ തൊഴിലാളി. യുവതിയുമായി പരിചയപ്പെട്ടത് സോഷ്യല്‍ മീഡിയയിലൂടെ ഫേസ്ബുക്കില്‍ ഷെയര്‍ചെയ്ത സ്‌ക്രീന്‍ഷോട്ടുകള്‍ പരിശോധിച്ച് സൈബര്‍സെല്‍. യുവതിയുടെ പരാതിയില്‍ കൂടുതല്‍ വിശദമായ അനേഷണവുമായി പോലീസ്. പണത്തിന് വേണ്ടി ഭാര്യയോടൊപ്പം ഉള്ള കിടപ്പറ രംഗങ്ങള്‍ പകര്‍ത്തി സുഹൃത്തുക്കള്‍ക്ക് അയച്ചു കൊടുത്തുന്നെും, സ്വകാര്യ വീഡിയോകള്‍ ഉള്‍പ്പെടെ ഫേസ്ബുക്കില്‍ ഷെയര്‍ചെയ്തുവെന്നും കാണിച്ച് 40കാരി നല്‍കിയ പരാതിയില്‍ അറസ്റ്റിലായ മലപ്പുറം ഒളവട്ടൂര്‍ സ്വദേശിക്കെതിരെ യുവതി നല്‍കിയ പരാതികള്‍ ഞെട്ടിക്കുന്നതാണ്.

വിവാഹം കഴിച്ച ശേഷം പീഡനങ്ങള്‍ക്കു വിധേയാക്കുകയും ദൃശ്യങ്ങള്‍ പകര്‍ത്തി സാമുഹ്യ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്ത കേസില്‍ മലപ്പുറം ഒളവട്ടൂര്‍ സ്വദേശി ഇന്നലെയാണ് അറസ്റ്റിലായത്. പ്രതി കൊണ്ടോട്ടി പുളിക്കല്‍ ഒളവട്ടൂര്‍ ചോലക്കരമ്മന്‍ വീട്ടില്‍ സുനില്‍ കുമാര്‍ (42) സമാനമായ രീതിയില്‍ തട്ടിപ്പു നടത്തിയുണ്ടോയെന്നാണു പോലീസ് അന്വേഷിക്കുന്നത്. ഇതുസംബന്ധിച്ച ചില സൂചനകള്‍ പോലീസിന് ലഭിച്ചതായും വിവരമുണ്ട്.

നിയമപ്രകാരം വിവാഹം ചെയ്തുവെന്ന് തെറ്റിദ്ധരിപ്പിച്ച ശേഷം ഭാര്യയുമായുള്ള ലൈംഗികബന്ധത്തിന്റെ ചിത്രങ്ങള്‍ എടുത്ത് സുഹൃത്തുക്കള്‍ക്ക് അയച്ചുകൊടുത്ത് പണം വാങ്ങിയെന്നു യുവതി പോലീസിന് നല്‍കിയ പരാതിയില്‍ പറയുന്നത്. ഏഴുമറ്റൂര്‍ സ്വദേശിനിയായ 40കാരിയുടെ പരാതിയിലാണ് അറസ്റ്റ്. ഏഴുമറ്റൂര്‍ സ്വദേശിനിയെ അമ്പലപ്പുഴ ക്ഷേത്രത്തില്‍ വച്ച് 2020 ഫെബ്രുവരി 24 നാണ് ഇയാള്‍ വിവാഹം കഴിച്ചത്. ശേഷം, പലയിടങ്ങളില്‍ കൂട്ടിക്കൊണ്ടു പോയി ബലാത്സംഗം ചെയ്യുകയും ചിത്രങ്ങള്‍ പകര്‍ത്തി പ്രചരിപ്പിക്കുകയും ചെയ്തുവെന്നാണ് പരാതി. അമ്പലപ്പുഴയിലെ ലോഡ്ജിലും യുവതിയുടെ വീട്ടില്‍ വച്ചും പ്രതിയുടെ കൊണ്ടോട്ടിയിലെ വീട്ടില്‍ താമസിപ്പിച്ച് പൂട്ടിയിട്ടും ബലം പ്രയോഗിച്ച് പീഡിപ്പിക്കുകയും ചിത്രങ്ങള്‍ ഫോണില്‍ പകര്‍ത്തുകയും ചെയ്തു.ഇയാളുടെ സുഹൃത്തുക്കളായ മറ്റ് ആറ് പ്രതികള്‍ക്ക് ചിത്രങ്ങള്‍ കൈമാറുകയും അവര്‍ അത് സോഷ്യല്‍ മീഡിയയിലും മറ്റും പ്രചരിപ്പിക്കുകയും ചെയ്തു. പ്രതിയെ യുവതി വീഡിയോ കോള്‍ മുഖേന തിരിച്ചറിഞ്ഞശേഷമായിരുന്നു അറസ്റ്റ്.
അതേ സമയം പണത്തിനുവേണ്ടി സുഹൃത്തുക്കള്‍ക്കു വീഡിയോ അയച്ചു നല്‍കിയെന്ന യുവതിയുടെ പരാതി വിശദമായി അന്വേഷിച്ചു വരികയാണെന്നും നിലവില്‍ പ്രതിയെ അറസ്റ്റ് ചെയ്തത് സോഷ്യല്‍ മീഡിയയിലൂടെ യുവതിയുടെ സ്വകാര്യ വീഡിയോ ഷെയര്‍ ചെയ്തതിനാലാണെന്നും അന്വേഷണ ഉദ്യോഗസ്ഥന്‍ പറഞ്ഞു. പ്രതി വീട്, കെട്ടിട നിര്‍മാണ തൊഴിലാളിയാണ്. സോഷ്യല്‍ മീഡിയ വഴിയാണു യുവതിയുമായി പരിചയത്തിലാവുന്നതെന്നു യുവതി പോലീസിന് നല്‍കിയ മൊഴി. യുവതിയടെ പരാതിയില്‍ അന്വേഷണം നടത്തി വ്യക്തമാകുന്ന മുറക്ക് കൂടുതല്‍ വകുപ്പുകള്‍ പ്രതിക്കെതിരെ ചാര്‍ത്തുമെന്നും പോലീസ് പറഞ്ഞു.
ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദേശപ്രകാരം ജില്ലാ സൈബര്‍ സെല്ലിന്റെ സഹായത്തോടെ പ്രതിയുടെ ഫോണിന്റെ ലൊക്കേഷന്‍ കണ്ടെത്തിയാണ് ഇയാളുടെ വീട്ടില്‍ നിന്നും പൊലീസ് പിടികൂടിയത്. അതേ സമയം ഇയാള്‍ വീഡിയോ അയച്ചുകൊടുത്ത സുഹൃത്തുക്കളെയും പോലീസ് കസ്്റ്റഡിയിലെടുത്ത് ചോദ്യംചെയ്യും. ഇതിനുണ്ടായ സാഹചര്യങ്ങളും എത്രതുകയാണു നല്‍കിയതെന്നും ഉള്‍പ്പെടെ തുടരന്വേഷണത്തില്‍ വ്യക്തമാകുമെന്നും പോലീസ് പറഞ്ഞു.

 

 

 

Sharing is caring!