മലപ്പുറം പൊന്നാനിയിലെ ജ്വല്ലറിയില്‍നിന്ന് സ്വര്‍ണാഭരണം മോഷ്ടിച്ച ദമ്പതികള്‍ പിടിയില്‍

മലപ്പുറം: മലപ്പുറം പൊന്നാനിയിലെ ജ്വല്ലറിയില്‍നിന്ന് സ്വര്‍ണാഭരണം മോഷ്ടിച്ച ദമ്പതികള്‍ പിടിയില്‍. തിരൂര്‍ ബി.പി അങ്ങാടി സ്വദേശി മുഹമ്മദ് ജലീലിനെ (38)യും ഭാര്യ ആസിയയേയുമാണ് അറസ്റ്റ് ചെയ്തത്. .സ്വര്‍ണ്ണാഭരണം വാങ്ങാനെന്ന വ്യാജേന പൊന്നാനി ചമ്രവട്ടം ജങ്ഷനിലെ ജ്വല്ലറിയിലെത്തിയ ജലീലും ഭാര്യ ആസിയയും, ഡിസ്പ്ലേക്കായി വെച്ച സ്വര്‍ണാഭരണം മോഷ്ടിച്ച് കടന്നു കളയുകയായിരുന്നു. ആദ്യം സ്വര്‍ണമാല പരിശോധിച്ച ശേഷം സുന്ദരി മോഡലിലുള്ള മാല വേണമെന്ന് ആസിയ ആവശ്യപ്പെടുകയും, ഈ മാല അലമാരയില്‍ നിന്ന് എടുക്കാനായി സെയില്സ്മാന് പോയതോടെ നേരത്തെ പ്രദര്‍ശനത്തിനു വെച്ച മാലയുമായി ഇരുവരും മുങ്ങുകയുമായിരുന്നു. മൂന്ന് പവന് തൂക്കം വരുന്ന മാലയാണ് ദമ്പതികള്‍ ചേര്‍ന്ന് മോഷ്ടിച്ചത്.തുടര്‍ന്ന് ഇവര്‍ കടയില്‍ നിന്നും കടന്നുകളഞ്ഞു. വൈകീട്ട് സ്റ്റോക്ക് ചെക്ക് ചെയ്യുമ്പോഴാണ് മോഷണ വിവരം ശ്രദ്ധയില്‍ പെട്ടത്. തുടര്‍ന്ന് സി.സി.ടി.വി പരിശോധിച്ചപ്പോള്‍ ഇവര്‍ മാല മോഷ്ടിച്ചതായി കണ്ടെത്തി. വാഹനത്തിന്റെ നമ്പര്‍ സി.സി.ടി.വി കാമറയില്‍ വ്യക്തമാവാത്തതിനാല്‍ സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. കൈ കുഞ്ഞുള്ളതിനാല്‍ ആസിയയെ മഹിളാമന്ദിരത്തിലേക്ക് മാറ്റി.ജലീലിനെ പൊന്നാനി കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു. പൊന്നാനി സി.ഐ വിനോദ് വലിയാറ്റൂരിന്റെ നേതൃത്വത്തില്‍ എസ്.ഐ സുജിത്ത്, സി.പി.ഒമാരായ ബിനീഷ്, പ്രിയ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്
RECENT NEWS

വയനാട്ടിൽ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാതെ തിരഞ്ഞെടുപ്പ് കമ്മിഷൻ, രാഹുൽ ഗാന്ധിക്ക് ആശ്വാസം
ഉപതിരഞ്ഞെടുപ്പ് സംബന്ധിച്ച് ഇന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്റെ വാർത്താ സമ്മേളനത്തിൽ അറിയിപ്പുണ്ടാകുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്.