മഞ്ചേരിയില്‍ ജോലിക്കിടെ അതിഥി തൊഴിലാളി കുഴഞ്ഞ് വീണു മരിച്ചു

മഞ്ചേരിയില്‍ ജോലിക്കിടെ അതിഥി തൊഴിലാളി കുഴഞ്ഞ് വീണു മരിച്ചു

 

മഞ്ചേരി : അസം സ്വദേശിയായ അതിഥി തൊഴിലാളി ജോലിക്കിടെ കുഴഞ്ഞു വീണു മരിച്ചു. അസം ദുബ്റി ജില്ലയില്‍ ഗോലൊക്ഗഞ്ച് പഗ്ലാഹട്ട് ജോല്‍ഡോബ ദേബന്‍ റായിയുടെ മകന്‍ അമല്‍ റായ് (50) ആണ് മരിച്ചത്. മഞ്ചേരി വായ്പറപ്പടി സ്‌കൂളിലെ കെട്ടിട നിര്‍മ്മാണ ജോലിക്കിടെ അമല്‍ റായ് കുഴഞ്ഞ് വീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ : സുലോബാല. മക്കള്‍ : സഞ്ജിത് റായ്, ചിരഞ്ജീവ് റായ്, താരാ റായ്, ഒനുകുമാര്‍ റായ്, നിരുകുമാര്‍ റായ്. എസ് ഐ സുലൈമാന്‍ ഇന്‍ക്വസ്റ്റ് ചെയ്ത മൃതദേഹം മഞ്ചേരി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ ഏറ്റുവാങ്ങി തൊഴിലുടമയുടെ സഹായത്തോടെ സ്വദേശത്തേക്ക് കൊണ്ടുപോയി.

 

Sharing is caring!