തിരൂര്‍ സ്റ്റാന്റില്‍വെച്ച് കണ്ടുമുട്ടിയ 17കാരിയെ വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ച 30കാരന് ജാമ്യമില്ല

മഞ്ചേരി : പതിനേഴുകാരിയെ വിവാഹ വാഗ്ദാനം നല്കി ലൈംഗികമായി പീഡിപ്പിച്ചുവെന്ന കേസില്‍ തിരൂര്‍ പൊലീസ് അറസ്റ്റ് ചെയ്ത യുവാവിന്റെ ജാമ്യാപേക്ഷ മഞ്ചേരി പോക്സോ സ്പെഷ്യല്‍ കോടതി തള്ളി. വടകര തിരുവണ്ണൂര്‍ നമ്പൂടി തറമ്മല്‍ ഹിഫ്സുല്‍ റഹ്മാന് (30)ന്റെ ജാമ്യാപേക്ഷയാണ് ജ്ഡജി കെ ജെ ആര്‍ബി തള്ളിയത്. തിരൂര്‍ ബസ് സ്റ്റാന്റില്‍വെച്ച് കണ്ടുമുട്ടിയ പെണ്‍കുട്ടിയോട് താന്‍ വിവാഹിതനാണെന്ന കാര്യം മറച്ച് വെച്ച പ്രതി പ്രണയാഭ്യര്‍ത്ഥന നടത്തുകയായിരുന്നു. 2022 മെയ് 24ന് രാത്രി ഒരുമണിക്കാണ് കേസിന്നാസ്പദമായ സംഭവം. വലിയപറമ്പത്തുള്ള ബന്ധു വീട്ടിലെത്തി പ്രതി പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്തുവെന്നാണ് കേസ്. പരാതിയെ തുടര്‍ന്ന് ജൂണ്‍ 23ന് തിരൂര്‍ പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.
RECENT NEWS

നിലമ്പൂരിൽ കൊട്ടിക്കലാശം; പ്രതീക്ഷയോടെ മുന്നണികൾ
പ്രധാനപ്പെട്ട മുന്നണികളെല്ലാം ആവേശമേറിയ കൊട്ടിക്കലാശത്തിൽ സജ്ജമായപ്പോൾ നിലമ്പൂർ മുൻ എംഎൽഎയും സ്വതന്ത്ര സ്ഥാനാർത്ഥിയുമായ പി വി അൻവർ വീടുകള്‍ കയറി പ്രചരണം നടത്തി