കുഞ്ഞാലിക്കുട്ടി രാജി ഭീഷണി മുഴക്കിയെന്നത് നൂറ്റാണ്ടിലെ വലിയ തമാശ: പി.എം.എ സലാം

കുഞ്ഞാലിക്കുട്ടി രാജി ഭീഷണി മുഴക്കിയെന്നത് നൂറ്റാണ്ടിലെ വലിയ തമാശ: പി.എം.എ സലാം

മലപ്പുറം: ലീഗ് പ്രവര്‍ത്തകസമിതിയില്‍ പി.കെ .കുഞ്ഞാലിക്കുട്ടി രാജി ഭീഷണി മുഴക്കിയെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം രംഗത്ത്. ലീഗ് ജനാധിത്യ പാര്‍ട്ടിയാണ് .ചര്‍ച്ചകളെ അടിച്ചമര്‍ത്താറില്ല .അഭിപ്രായപ്രകടങ്ങള്‍ പ്രവര്‍ത്തകസമിതി യോഗത്തിലുണ്ടായി.എന്നാല്‍ വ്യക്തിപരമായ വിമര്‍ശനങ്ങള്‍ ഉണ്ടായില്ല.കുഞ്ഞാലിക്കുട്ടി രാജി ഭീഷണി മുഴക്കിയെന്നത് നൂറ്റാണ്ടിലെ വലിയ തമാശയായാണ് തോന്നുന്നത്.ചന്ദ്രികയിലെ കടങ്ങള്‍ പെരുകുന്നത് നിയന്ത്രിക്കണമെന്നത് സ്വാഭാവിക അഭിപ്രായം .അത് യോഗത്തിലുണ്ടായി.ലീഗിന്റെ സൗഹാര്‍ദ സംഗമം സര്‍ക്കാരിനെതിരെയുള്ളതായിരുന്നില്ല .പരമാവധി സൗഹൃദം ഉണ്ടാക്കാനായിരുന്നു അത് ലക്ഷ്യമിട്ടതെന്നും ലീഗ് ജനറല്‍ സെക്രട്ടറി വ്യക്തമാക്കി.

 

ലീഗ് പ്രവര്‍ത്തകസമിതി യോഗത്തില്‍ വിമര്‍ശനം. രാജി ഭീഷണി മുഴക്കി കുഞ്ഞാലിക്കുട്ടി

താങ്കള്‍ ഇടതുപക്ഷത്താണോ യുഡിഎഫിലാണോ എന്ന കാര്യത്തില്‍ ജനത്തിന് സംശയമുണ്ട് എന്ന കെ എസ് ഹംസയുടെ പരാമര്‍ശമാണ് തര്‍ക്കവിഷയമായത്.. ചന്ദ്രിക ഫണ്ടില്‍ സുതാര്യത വേണമെന്നും സമുദായത്തിന്റെ പണം ധൂര്‍ത്തടിക്കരുതെന്നും പി കെ ബഷീര്‍ എംഎല്‍എ കുറ്റപ്പെടുത്തി. കെ എം ഷാജിയും വിമര്‍ശനമുയര്‍ത്തി.ഇതോടെ താന്‍ രാജി എഴുതി നല്‍കാമെന്ന് കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു.പതിവില്ലാത്ത വിധം രൂക്ഷമായ വിമര്‍ശനമാണ് കൊച്ചിയില്‍ നടന്ന യോഗത്തില്‍ ഉയര്‍ന്നത്..കുഞ്ഞാലിക്കുട്ടിയെ അനുകൂലിക്കുന്ന നേതാക്കള്‍ വിമര്‍ശത്തിനെതിരെ ശബ്ദമുയര്‍ത്തിയപ്പോള്‍ കെഎസ് ഹംസയ്ക്ക് പ്രസംഗം അവസാനിപ്പിക്കേണ്ടി വന്നു.

 

Sharing is caring!