കഞ്ചാവ് കച്ചവടം പോലീസിനെ അറിയിച്ച വിരോധം തീര്‍ക്കാന്‍ മലപ്പുറം ചങ്ങരംകുളത്ത് യുവാവിന് ക്രൂരമര്‍ദ്ധനം
മലപ്പുറം: കഞ്ചാവ് കച്ചവടം പോലീസിനെ അറിയിച്ചതിന്റെ വിരോധം തീര്‍ക്കാന്‍ മലപ്പുറം ചങ്ങരംകുളത്ത് യുവാവിനെ ക്രൂരമായി മര്‍ദ്ധിച്ച് പരിക്കേല്‍പിച്ച സംഭവത്തിലെ പ്രതികളെ ചങ്ങരംകുളം പോലീസ് അറസ്റ്റ് ചെയ്തു.പെരുമ്പിലാവ് കാര്യാടത്ത് അബ്ദുല്‍ അഹദ്(26) ചിറമനങ്ങാട് ഇല്ലിക്കല്‍ ഷമ്മാസ്(22)എന്നിവരെയാണ് ചങ്ങരംകുളം പോലീസ് അറസ്റ്റ് ചെയ്തത്.കുന്നംകുളത്ത് പോലീസുകാരനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പ്രതികളാണ് ഇവരെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.കേസില്‍ കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്ത് റിമാന്റില്‍ ആയ പ്രതികളെ ചങ്ങരംകുളം പോലീസ് കസ്റ്റഡിയില്‍ വാങ്ങി അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.പ്രതികളെ സംഭവം നടന്ന താടിപ്പടിയില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തി.കേസില്‍ ചങ്ങരംകുളം അമയില്‍ സ്വദേശി മുഹമ്മദ് ബാസില്‍(22) നേരത്തെ അറസ്റ്റിലായിരുന്നു.മാര്‍ച്ച് 12നാണ് കേസിനാസ്പദമായ സംഭവം നടന്നത്.യുവാവിനെ ചങ്ങരംകുളം ചിയ്യാനൂര്‍ പാടത്ത് താടിപ്പടിയിലുള്ള പോത്ത് ഫാമില്‍ വിളിച്ച് വരുത്തി 9 പേരടങ്ങുന്ന സംഘം ക്രൂരമായി മര്‍ദ്ധിച്ച് പരിക്കേല്‍പ്പിക്കുകയായിരുന്നു.പിടിയിലായ പ്രതി ഷമ്മാസ് ചങ്ങരംകുളം കോലിക്കരയില്‍ യുവാവിനെ കുത്തി കൊലപ്പെടുത്തിയ കേസിലും പ്രതികളാണ്.ചങ്ങരംകുളം എസ്.ഐ രാജേന്ദ്രന്‍,എസ്.സി.പി.ഒ മാരായ ഷിജു,സനോജ് സി.പി.ഒ രാകേഷ് എന്നിവരാണ് പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി അന്വേഷണം നടത്തുന്നത്
RECENT NEWS
മാധ്യമ മേഖലയിലെ തൊഴില് സുരക്ഷ ഉറപ്പാക്കാന് സര്ക്കാര് ഇടപെടണം; കേരളാ പത്രപ്രവര്ത്തക യൂണിയന്
മലപ്പുറം: മാധ്യമ മേഖലയിലെ തൊഴില് സുരക്ഷ ഉറപ്പാക്കാന് സര്ക്കാര് ഇടപെടണമെന്നു കേരളാ പത്രപ്രവര്ത്തക യൂണിയന് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. പത്രപ്രവര്ത്തക പെന്ഷന് അപേക്ഷകളിലെ കാലതാമസം ഒഴിവാക്കാന് ഉദ്യോഗസ്ഥ തലത്തിലെ അലംഭാവം [...]




