മലപ്പുറം പുത്തൂരില്‍ ഇഷ്ടത്തിനനുസരിച്ച് വാഹനത്തിന് മോടി കൂട്ടി: ജീപ്പ് ഡ്രൈവര്‍ക്ക് 33000 രൂപ പിഴയും ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യുകയും ചെയ്തു
മലപ്പുറം: മലപ്പുറം പുത്തൂരില്‍ വാഹനത്തിന് മോടി കൂട്ടി നിരത്തില്‍ റൈസിങിനെത്തിയ ജീപ്പ് ഡ്രൈവര്‍ക്ക് കിട്ടിയത് എട്ടിന്റെ പണി. രൂപ മാറ്റം വരുത്തി മറ്റ് യാത്രക്കാര്‍ക്ക് അപകടകരമായ രീതിയിയില്‍ റൈസിങ് നടത്തിയ ജീപ്പാണ് മോട്ടോര്‍ വാഹന വകുപ്പ് എന്‍ഫോഴ്സ്മെന്റ് വിഭാഗം കസ്റ്റഡിയില്‍ എടുത്തത്. വാഹനത്തിന്റെ ബോഡികളിലും, ടയറുകളിലും, സീറ്റുകളിലും, തുടങ്ങി വിവിധതരത്തിലുള്ള രൂപ മാറ്റങ്ങള്‍ വരുത്തിയും, കണ്ണഞ്ചിപ്പിക്കുന്ന കളര്‍ ലൈറ്റുകള്‍ സ്ഥാപിച്ചും റൈസിങ് നടത്തിയ ജീപ്പ് ആണ് കോട്ടക്കല്‍ പുത്തൂര്‍ ബൈപ്പാസില്‍ കസ്റ്റഡിയിലെടുത്തത്. വിവിധ നിയമ ലംഘനങ്ങള്‍ക്ക് 33000 രൂപ പിഴ ചുമത്തുകയും ഡ്രൈവറുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യുകയും ചെയ്തു. ജില്ല എന്‍ഫോഴ്സ്മെന്റ് ആര്‍ടിഒ കെ.കെ സുരേഷ് കുമാറിന്റെ നിര്‍ദ്ദേശപ്രകാരം എ. എം.വി ഐമാരായ എബിന് ചാക്കോ,വിജീഷ് വാലേരി, പി
ബോണി എന്നിവരുടെ നേതൃത്വത്തിലാണ് വാഹനം കസ്റ്റഡിയിലെടുത്തത്.
വരും ദിവസങ്ങളില്‍ ദേശീയ-സംസ്ഥാന പാതകള്‍ കേന്ദ്രീകരിച്ച് കര്‍ശനമായ പരിശോധന തുടരുമെന്ന് ജില്ലാ എന്‍ഫോഴ്സ്മെന്റ് ആര്.ടി.ഒ കെ.കെ സുരേഷ് കുമാര്‍ പറഞ്ഞു
വ്യാജ നമ്പര്‍ പതിച്ച കാര്‍ മോട്ടോര്‍ വാഹന വകുപ്പ് പിടികൂടി
വ്യാജ നമ്പര്‍ പതിച്ച് റോഡില്‍ കറങ്ങിയ കാര്‍ മോട്ടോര്‍ വാഹന വകുപ്പ് പിടികൂടി. കോട്ടയ്ക്കലില്‍ നിന്നെത്തിയ മോട്ടോര്‍വാഹന വകുപ്പ് എന്‍ഫോഴ്സ്മെന്റ് വിഭാഗം കുറ്റിപ്പുറത്ത് നടത്തിയ പരിശോധനയിലാണ് കാര്‍ പിടികൂടിയത്. കാറിന്റെ രജിസ്ട്രേഷന് നമ്പറിനു മുകളില്‍ മറ്റൊരു നമ്പര്‍ ഒട്ടിച്ചു വച്ച നിലയിലായിരുന്നു. സംശയം തോന്നി വാഹനം കൂടുതല്‍ പരിശോധിച്ചപ്പോള്‍ മറ്റൊരു വാഹനത്തിന്റെ ബോഡിയും ചെയ്സിസ് നമ്പറുമാണ് ഇതിനുള്ളതെന്നു കണ്ടെത്തി. ഇതോടെ വാഹനം തുടര്‍ നടപടികള്‍ക്കായി ആര്.ടി ഒ. കെ.കെ സുരേഷ് കുമാറിന്റെ നിര്‍ദേശപ്രകാരം കുറ്റിപ്പുറം പൊലീസിന് കൈമാറി. മോട്ടോര്‍ വാഹന വകുപ്പ് എന്‍ഫോഴ്സ്മെന്റ് എ.എം.വി.ഐമാരായ വിജീഷ് വാലേരി, കെ.ആര് ഹരിലാല്‍, എസ് സുനില്‍ രാജ് തുടങ്ങിയവര്‍ പരിശോധനയ്ക്ക് നേതൃത്വം നല്കി.
RECENT NEWS
മലപ്പുറത്തെ ആദ്യത്തെ ലിറ്ററേച്ചർ ഫെസ്റ്റിവെല്ലിന് ഒരുക്കങ്ങളാവുന്നു. ടീം “മ” രൂപീകരിച്ചു
മലപ്പുറം: “മ” ലൗ, ലെഗസി, ലിറ്ററേച്ചർ എന്ന പേരിൽ മലപ്പുറത്തിന്റെ ചരിത്രത്തിലെ ആദ്യത്തെ ലിറ്ററേച്ചർ ഫെസ്റ്റിവെല്ലിന് ജില്ലാ ആസ്ഥാനത്ത് ഒരുക്കങ്ങളാവുന്നു. ഇതിന്റെ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നതിന് പാണക്കാട് സയ്യിദ് മുനവ്വറലി [...]