മലപ്പുറത്ത് വ്യാജ നമ്പര്‍ പതിച്ച കാര്‍ മോട്ടോര്‍ വാഹന വകുപ്പ് പിടികൂടി

മലപ്പുറത്ത് വ്യാജ നമ്പര്‍ പതിച്ച കാര്‍ മോട്ടോര്‍ വാഹന വകുപ്പ് പിടികൂടി

മലപ്പുറം: വ്യാജ നമ്പര്‍ പതിച്ച് റോഡില്‍ കറങ്ങിയ കാര്‍ മോട്ടോര്‍ വാഹന വകുപ്പ് പിടികൂടി. കോട്ടയ്ക്കലില്‍ നിന്നെത്തിയ മോട്ടോര്‍വാഹന വകുപ്പ് എന്‍ഫോഴ്‌സ്മെന്റ് വിഭാഗം കുറ്റിപ്പുറത്ത് നടത്തിയ പരിശോധനയിലാണ് കാര്‍ പിടികൂടിയത്. കാറിന്റെ രജിസ്‌ട്രേഷന്‍ നമ്പറിനു മുകളില്‍ മറ്റൊരു നമ്പര്‍ ഒട്ടിച്ചു വച്ച നിലയിലായിരുന്നു. സംശയം തോന്നി വാഹനം കൂടുതല്‍ പരിശോധിച്ചപ്പോള്‍ മറ്റൊരു വാഹനത്തിന്റെ ബോഡിയും ചെയ്‌സിസ് നമ്പറുമാണ് ഇതിനുള്ളതെന്നു കണ്ടെത്തി. ഇതോടെ വാഹനം തുടര്‍ നടപടികള്‍ക്കായി ആര്‍.ടി ഒ. കെ.കെ സുരേഷ് കുമാറിന്റെ നിര്‍ദേശപ്രകാരം കുറ്റിപ്പുറം പൊലീസിന് കൈമാറി. മോട്ടോര്‍ വാഹന വകുപ്പ് എന്‍ഫോഴ്‌സ്‌മെന്റ് എ.എം.വി.ഐമാരായ വിജീഷ് വാലേരി, കെ.ആര്‍ ഹരിലാല്‍, എസ് സുനില്‍ രാജ് തുടങ്ങിയവര്‍ പരിശോധനയ്ക്ക് നേതൃത്വം നല്‍കി.

 

Sharing is caring!