നെടുവയിൽ യുവാവ് വയോധികയുടെ സ്വർണമാല പൊട്ടിച്ചോടി

നെടുവയിൽ യുവാവ് വയോധികയുടെ സ്വർണമാല പൊട്ടിച്ചോടി

പരപ്പനങ്ങാടി: നെടുവയിൽ തനിയെ നടന്നു പോവുകയായിരുന്ന വയോധികയുടെ സ്വർണമാല  പൊട്ടിച്ച് യുവാവ് ഓടി രക്ഷപ്പെട്ടു ഇന്നലെ വൈകിട്ട് മൂന്ന് മണിയോടെ നെടുവ സ്കൂളിനടുത്തെ ഓവുപാലത്തിനടുത്തു വെച്ചാണ് സംഭവം .   നെടുവ ഗവ: ഹൈസ്കൂളിനടുത്ത വീട്ടിൽ നിന്നുമിറങ്ങി സ്വന്തം വീട്ടിലേക്ക് നടന്നു പോവുകയായിരുന്ന പഴയ തെരുവിലെ പുളിയേരി ശാന്തയുടെ എതിർവശത്തു നിന്നും നടന്നു വന്ന യുവാവ് ഇവരുടെ അടുത്തെത്തിയപ്പോൾ പുറകിൽ നിന്നും രണ്ടു കൈ കൊണ്ടും രണ്ടു പവനിലധികം തൂക്കം വരുന്ന താലിമാലയും ലോക്കറ്റും പൊട്ടിച്ചോടുകയായിരുന്നു.    പരപ്പനങ്ങാടി പോലിസിൽ പരാതി നൽകിയിട്ടുണ്ട്.

Sharing is caring!