അറുപതില്‍ അധികം ഇരട്ടകള്‍ പഠിക്കുന്ന ഒരു സ്‌കൂള്‍…കൗതുകമായി ഇരട്ടകളുടെ സ്‌നേഹ സംഗമം

അറുപതില്‍ അധികം ഇരട്ടകള്‍ പഠിക്കുന്ന ഒരു സ്‌കൂള്‍…കൗതുകമായി ഇരട്ടകളുടെ സ്‌നേഹ സംഗമം

മലപ്പുറം: അറുപതില്‍ അധികം ഇരട്ടകള്‍ പഠിക്കുന്ന ഒരു സ്‌കൂള്‍…കൗതുകമായി ഇരട്ടകളുടെ സ്‌നേഹ സംഗമം. ലോക ജനസംഖ്യാ ദിനാചരണത്തിന്റെ ഭാഗമായി മലപ്പുറം കോട്ടൂര്‍ എ.കെ. എം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ സാമൂഹ്യ ശാസ്ത്ര ക്ലബിന്റെ നേതൃത്വത്തിലാണ് ഇരട്ടകളുടെ സംഗമം നടത്തിയത്. സംഗമത്തില്‍ കുട്ടികളുടെ വിവിധ കലാപരിപാടികളും നടന്നു.സംഗമം സ്‌കൂള്‍ മാനേജര്‍ കറുത്തേടത്ത് ഇബ്രാഹീം ഹാജി ഉദ്ഘാടനം ചെയ്തു. ഇത്രയധികം ഇരട്ടക്കുട്ടികള്‍ ഈ വിദ്യാലയത്തില്‍ പഠിക്കുന്നത് ഭാഗ്യമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
പ്രധാന അധ്യാപകന്‍ ബഷീര്‍ കുരുണിയന്‍ അധ്യക്ഷത വഹിച്ചു. വിദ്യാലയത്തില്‍ അറുപതിന് മുകളില്‍ ജോടി ഇരട്ടകളാണ് പഠിക്കുന്നത്. ചടങ്ങില്‍ പ്രിന്‍സിപല്‍ അലി കടവണ്ടി,കെ സുധ, എസ്.എസ് ക്ലബ് കണ്‍വീനര്‍ കെ.ടി മൊയ്തീന്‍ റിയാസ്, അധ്യാപകരായ ടി ഹരീഷ്, കെ നിജ, കെ സക്കീന,എ ഉസ്‌നുല്‍ ഫാരിസ, പി പ്രീത, നീത, എന്നിവര്‍ നേതൃത്വം നല്‍കി.

 

Sharing is caring!