മഞ്ചേരിയില്‍ ലോറി ഓട്ടോകളിലും കാറിലും ഇടിച്ചുണ്ടായ അപകടത്തില്‍ രണ്ടു പേര്‍ മരിച്ചു
മഞ്ചേരി: മഞ്ചേരി മാലാംകുളത്ത് നിയന്ത്രണം വിട്ട ലോറി ഓട്ടോകളിലും കാറിലും ഇടിച്ചുണ്ടായ അപകടത്തില്‍ രണ്ടു പേര്‍ മരിച്ചു. നാല് പേര്‍ക്ക് പരിക്ക്. ഓട്ടോ യാത്രക്കാരായ രാമംകുളം നടുക്കണ്ടി റഫീഖ് (35), നെല്ലിക്കുത്ത് പടാള ഫിറോസിന്റെ മകന്‍ റബാഹ് (10) എന്നിവരാണ് മരിച്ചത്. മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍. റബാഹിന്റെ പിതാവ് ഫിറോസ്(44), റുഖ്സാന(36), റാനിയ(14), ടാക്സി ഓട്ടോ ഡ്രൈവര്‍ ജുനൈദ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. റുഖ്സാന, റാനിയ എന്നിവരെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിലും ഫിറോസിനെ മഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഞായറാഴ്ച്ച വൈകീട്ട് നാലരയോടെയാണ് അപകടം. മഞ്ചേരി ഭാഗത്തുന്നിന്നു പാണ്ടിക്കാട് ഭാഗത്തേക്ക് പോകുകയായിരിന്നു ലോറി റഫീഖ് സഞ്ചരിച്ച സ്വകാര്യ ഓട്ടോയുടെ പിറകില്‍ ഇടിക്കുകയായിരിന്നു. പിറകെ വന്ന ടാക്സി ഓട്ടോയിലും കാറിലും ഇടിക്കുകയായിരിന്നു. പെരുന്നാള്‍ ആഘോഷിക്കാനായി ഭാര്യയേയും മക്കളെയും പയ്യനാട്ടെ വീട്ടിലാക്കി മടങ്ങിയശേഷം രാമംകുളത്തേക്ക് മടങ്ങുകയായിരിന്നു റഫീഖ്. നെല്ലിക്കുത്ത് നിന്ന് വട്ടപ്പാറയിലെ വീട്ടിലേക്ക് പോവുകയായിരിന്നു റബാഹും കുടുംബവും അപകടത്തില്‍ പെട്ടത്. തസ്നിയയാണ് റഫീഖിന്റെ ഭാര്യ.
RECENT NEWS
പരപ്പനങ്ങാടി പുത്തന്‍ പീടികയില്‍ ലോറികള്‍ തമ്മില്‍ കൂട്ടിയിടിച്ച് ഒരാള്‍ മരണപ്പെട്ടു
പരപ്പനങ്ങാടി : പരപ്പനങ്ങാടി പുത്തന്‍ പീടികയില്‍ ലോറികള്‍ തമ്മില്‍ കൂട്ടിയിടിച്ച് ഒരാള്‍ മരണപ്പെട്ടു. ചെകല്ല് കയറ്റി വന്ന ലോറിയുടെ ഡ്രൈവര്‍ കൊല്ലം സ്വദേശിയും കണ്ണൂര്‍ ആലംമൂട്ടില്‍ വാടക വീട്ടില്‍ താമസിക്കുന്ന അരുണ്‍ കുമാര്‍ (41) ആണ് മരണപ്പെട്ടത്. [...]