കുറ്റിപ്പുറം എം.ഇ.എസ് എഞ്ചിനീയറിംഗ് കോളേജ് ഹോസ്റ്റലില്‍ വന്മയക്കുമരുന്ന്വേട്ട, 14 പേര് അറസ്റ്റില്‍

മലപ്പുറം: കുറ്റിപ്പുറം എം.ഇ.എസ് എഞ്ചിനീയറിംഗ് കോളേജ് ഹോസ്റ്റലില്‍ നടന്ന പോലീസ് റെയ്ഡില്‍ കണ്ടെടുത്തത് 20 ഓളം പേര്‍ക്ക് ഒരുമിച്ച് കഞ്ചാവ്, ഹഷീഷ് തുടങ്ങിയ മയക്കുമരുന്നുകള്‍ പല രീതിയില്‍ ഉപയോഗിക്കാനുള്ള ഉപകരണങ്ങളും വ്യാപകമായ ലഹരികളും. സംഭവവുമായി ബന്ധപ്പെട്ട് 14 പേരെ കുറ്റിപ്പുറം പോലീസ് പിടികൂടി. കോളേജില്‍ നടന്ന അടി പിടിക്കേസിലെ പ്രതികള്‍ ഹോസ്റ്റലില്‍ എത്തിയിട്ടുണ്ട് എന്ന രഹസ്യവിവരത്തെ തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെയായിരുന്നു പൊലീസ് പരിശോധന.
പരിശോധനയില്‍ 20 ഓളം പേര്‍ക്ക് ഒരുമിച്ച് കഞ്ചാവ്, ഹഷീഷ് തുടങ്ങിയ മയക്കുമരുന്നുകള്‍ പല രീതിയില്‍ ഉപയോഗിക്കാനുള്ള ഉപകരണങ്ങളും മുറിയില്‍ നിന്നും കണ്ടെടുത്തു. ചെറിയ ഒരു വിഭാഗം കുട്ടികള്‍ ലഹരിക്ക് അടിമയാകുന്നതിനാല്‍ കോളേജില്‍ വിദ്യാര്‍ത്ഥികള്‍ തമ്മില്‍ തമ്മിലും, നാട്ടുകാരുമായും സംഘര്‍ഷങ്ങള്‍ നടക്കുന്നത് പതിവാണ് . പ്രശ്നക്കാര്‍ക്കെതിരെ മാനേജ്മെന്റ് നടപടിയെടുക്കാത്തതാണ് കുഴപ്പങ്ങള്‍ രൂക്ഷമാവാന്‍ കാരണം എന്നാണ് നാട്ടുകാര്‍ പറയുന്നത്. കഴിഞ്ഞ മാസം നടന്ന അടിപിടിയില്‍ 15 ഓളം വിദ്യാത്ഥികള്‍ക്ക് പരിക്ക് പറ്റുകയും ഒരു കുട്ടിയുടെ എല്ല് പൊട്ടുകയും ചെയ്തിട്ടും 2 പേര്‍ക്കെതിരെ മാത്രമാണ് അധികൃതര്‍ നടപടിയെടുത്തത്.
ഇവരുടെ ഡ്രൈവിങ് ലൈസന്‍സ് റദ്ദ് ചെയ്യാനുള്ള ശുപാര്‍ശ ബന്ധപ്പെട്ട അധികൃതര്‍ക്ക് കൈമാറും. നിലവില്‍ ലഹരിവസ്തുക്കള്‍ ഉപയോഗിച്ച് വാഹനമോടിക്കുന്നവര്‍ക്കെതിരെ പ്രത്യേക പരിശോധനകള്‍ പൊലീസ് ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. കുറ്റിപ്പുറം പോലീസ് ഇന്‍സ്പെക്ടര്‍ ശശീന്ദ്രന് മേലയില്‍, എസ് സി പി ഒ ജയപ്രകാശ് സുമേഷ്, അലക്സ് സാമുവല്‍, വിജീഷ് ജോസ് പ്രകാശ്, ടോണി ബാബു എന്നിവരാണ് പ്രതികളെ പിടികൂടിയത്.
RECENT NEWS

വയനാട്ടിൽ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാതെ തിരഞ്ഞെടുപ്പ് കമ്മിഷൻ, രാഹുൽ ഗാന്ധിക്ക് ആശ്വാസം
ഉപതിരഞ്ഞെടുപ്പ് സംബന്ധിച്ച് ഇന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്റെ വാർത്താ സമ്മേളനത്തിൽ അറിയിപ്പുണ്ടാകുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്.