മലപ്പുറത്തെ പ്രവാസിയുടെ ഭാര്യ പിഞ്ചുകുഞ്ഞിനെ ഉപേക്ഷിച്ച് ഓട്ടോ ഡ്രൈവറോടൊപ്പം ഒളിച്ചോടി…അവസാനം കയ്യോടെ പിടികൂടി

മലപ്പുറത്തെ പ്രവാസിയുടെ ഭാര്യ പിഞ്ചുകുഞ്ഞിനെ ഉപേക്ഷിച്ച് ഓട്ടോ ഡ്രൈവറോടൊപ്പം ഒളിച്ചോടി…അവസാനം കയ്യോടെ പിടികൂടി

മലപ്പുറം: മലപ്പുറത്തെ പ്രവാസിയുടെ ഭാര്യ പിഞ്ചുകുഞ്ഞിനെ ഉപേക്ഷിച്ച് ഓട്ടോ ഡ്രൈവറോടൊപ്പം ഒളിച്ചോടി. മൂന്നര വയസ്സുള്ള സ്വന്തംമകളെ ഉപേക്ഷിച്ച് സ്ഥിരമായി യാത്രചെയ്യുന്ന ഓട്ടോ ഡ്രൈവറോടൊപ്പം ഒളിച്ചോടിയ മലപ്പുറം പള്ളിപ്പുറത്തെ യുവതിയും കാമുകനുമാണ് പിടിയിലായത്.
ഊട്ടിയിലും ചെന്നൈയിലും താമസിച്ചുവരികയായിരുന്ന ഇരുവരും. മലപ്പുറം പള്ളിപ്പുറത്താണ് സംഭവം. വീട്ടില്‍നിന്ന് മൂന്നര വയസ്സുള്ള സ്വന്തംമകളെ ഉപേക്ഷിച്ച് മലപ്പുറം വെള്ളിലയിലുള്ള കാമുകനൊപ്പം ഒളിച്ചോടിയ യുവതിയേയും കാമുകനേയുമാണ് പിടികൂടി കോടതിയില്‍ ഹാജരാക്കിയത്. മലപ്പുറം പള്ളിപ്പുറത്തുകാരി ജമൈലത്ത് നഹീറയേയും കാമുകനായ ഷംസുദ്ദീനേയുമാണ് മലപ്പുറം സ്‌റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ ജോബി തോമസും സംഘവും അറസ്റ്റ് ചെയ്തത്.
ഭര്‍ത്താവിന്റെ വെള്ളിയ കോഴിപറമ്പിലെ വീടിനടുത്തുളള ഓട്ടോ ഡ്രൈവറാണ് ഷംസുദ്ദീന്‍. ജുമൈലത്തിന്റെ ഭര്‍ത്താവ് നീസര്‍ വിദേശത്തായിരുന്നു. ഷംസീദ്ദീന്റെ ഓട്ടോറിക്ഷയില്‍ സ്ഥിരമായി യാത്രചെയ്യാറുള്ള നസീഹ ഇയാളുമായി അടുപ്പത്തിലാവുകയായിരുന്നു. ഒളിച്ചോടിയ ഇരുവരുംകൂടി ഊട്ടി, ചെന്നൈ എന്നിവിടങ്ങളില്‍ താമസിച്ചുവരികയായിരുന്നു. പോലീസ് സംഘത്തില്‍ മലപ്പുറം എസ്.ഐ ഇന്ദിരാമണി, എ.എസ്.ഐ സിയാദ് കോട്ട, എസ്.സി.പി.ഒമാരായ ഷിന്‍സ് ആന്റണി, അബ്ദുല്‍ മുനീര്‍, ഹാരിസ ആലുംതറയില്‍, സി.പി.ഒമാരായ മൂന്‍സൂര്‍, ദിനു എന്നിവരാണ് ഉണ്ടായിരുന്നത്. ഇരുവരേയും മലപ്പുറം ജുഡീഷ്യല്‍ ഒന്നാംക്ലാസ് കോടതിയില്‍ ഹാജരാക്കി.

Sharing is caring!