ബാംഗ്ലൂരുവില്നിന്നും ഗോവയില്‍നിന്നും മലപ്പുറത്തേക്ക് വ്യാപകമായി എംഡിഎംഎ കടത്ത് പാണ്ടിക്കാട്ടുകാരന് പിടിയില്‍

മലപ്പുറം: ബാംഗ്ലൂരുവില്നിന്നും ഗോവയില്‍നിന്നും മലപ്പുറത്തേക്ക് വ്യാപകമായി എംഡിഎംഎ കടത്ത്. മലപ്പുറം പാണ്ടിക്കാട്ടുകാരന് പിടിയില്‍. ബാംഗ്ലൂര്‍ ,ഗോവ എന്നിവിടങ്ങളില്‍ നിന്നും എംഡിഎംഎ പോലുള്ള സിന്തറ്റിക് മയക്കുമരുന്നുകള്‍ നേരിട്ടും കൊറിയര്‍ പാര്‍സലുകള്‍ വഴിയും വന്‍തോതില്‍ കേരളത്തിലെത്തിക്കുന്ന പാണ്ടിക്കാട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സംഘത്തെകുറിച്ച് മലപ്പുറം ജില്ലാപോലീസ് മേധാവി എസ്.സുജിത്ത് ദാസിന് രഹസ്യവിവരം ലഭിച്ചിരുന്നു. തുടര്‍ന്ന് ഈസംഘത്തിലുള്ളവരുടെ വിവരങ്ങള്‍ ശേഖരിച്ച് പെരിന്തല്‍മണ്ണ ഡി.വൈ.എസ്.പി എം.സന്തോഷ് കുമാര്‍ , സി.ഐ. റഫീഖ് എന്നിവരുടെ നേതൃത്വത്തില്‍ പാണ്ടിക്കാട് എസ്ഐ. അരവിന്ദനും സംഘവും നടത്തിയ പരിശോധനയിലാണ് പാണ്ടിക്കാട് സ്വദേശി പുഴക്കല്‍ മുഹമ്മദ് റംഷാദ് എന്നയാളെ അമ്പത് ഗ്രാം എംഡിഎംഎയുമായി പാണ്ടിക്കാട് സി.ഐ റഫീഖ് ,എസ്.ഐ.അരവിന്ദന് , പെരിന്തല്‍മണ്ണ ഡാന്‍സാഫ് ടീം എന്നിവരടങ്ങിയ സംഘം അറസ്റ്റ് ചെയ്തത്.
RECENT NEWS

മെറ്റൽ ഇൻഡസ്ട്രീസിലെ ജോലിക്കിടെ പരുക്കേറ്റ മലപ്പുറം സ്വദേശി മരിച്ചു
മലപ്പുറം: മെറ്റൽ ഇൻഡസ്ട്രീസിൽ ജോലിക്കിടെയുണ്ടായ അപകടത്തിൽ ചികിൽസയിലായിരുന്ന യുവാവ് മരണപ്പെട്ടു. ചാപ്പനങ്ങാടിക്കടുത്ത് കോഡൂർ വട്ടപ്പറമ്പിലെ ചെറുകാട്ടിൽ അബ്ദുൽ നാസർ (30) ആണ് മരണപ്പെട്ടത്. മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ [...]