ആഡംബര കാറില്‍ ഹാഷിഷ് ഓയിലും എം.ഡി.എം.എ യുമായി ലഹരികടത്ത് സംഘം അറസ്റ്റില്‍

ആഡംബര കാറില്‍ ഹാഷിഷ് ഓയിലും എം.ഡി.എം.എ യുമായി ലഹരികടത്ത് സംഘം അറസ്റ്റില്‍

തിരൂര്‍: അന്യസംസ്ഥാനങ്ങളില്‍ നിന്നും എം.ഡി.എം.എ, ഹാഷിഷ് ഓയില്‍ ,കഞ്ചാവ് എന്നിവ വന്‍തോതില്‍ തീരപ്രദേശങ്ങളിലെത്തിച്ച് ചില്ലറ വില്പന നടത്തുന്ന സംഘത്തിലെ രണ്ട് പേരെ തിരൂര്‍ പോലീസ് പിടികൂടി. പറവണ്ണ സ്വദേശികളായ പള്ളിമാന്റെ പുരക്കല്‍ സാഹിര്‍ (24), ചേക്കാമഠത്തില്‍ തൗഫീഖ്(27) എന്നിവരെയാണ് കഴിഞ്ഞദിവസം പുലര്‍ച്ചെ പറവണ്ണയില്‍ വെച്ച് ആഡംബര കാറുമായി പോലീസ് പിടികൂടിയത്. ഹാഷിഷ് ഓയില്‍ കാറിലിരുന്ന് ഉപയോഗിക്കവെയാണ് പ്രതികള്‍ പിടിയിലായത്. തിരൂര്‍ സി.ഐ ജിജോ എം.ജെ യുടെ നേതൃത്വത്തില്‍ എസ്.ഐ ജലീല്‍ കറുത്തെടത്ത്, ഗ്രേഡ് എസ്.ഐ മണികണ്ഠന്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ, ദില്‍ജിത്ത്, ഉണ്ണിക്കുട്ടന്‍, ബിജി എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.

 

Sharing is caring!