മലപ്പുറം പള്ളിക്കല്‍ ബസാറില്‍ ഒഴുക്കില്‍പ്പെട്ട വിദ്യാര്‍ത്ഥി മരിച്ചു

തേഞ്ഞിപ്പലം:പള്ളിക്കല്‍ ബസാര്‍ ആണ്ണൂര്‍ രാമന്‍ചിറ തോട്ടില്‍ കുളിക്കുന്നതിനിടെ ഒഴുക്കില്‍പ്പെട്ട വിദ്യാര്‍ത്ഥി മരിച്ചു. പുത്തൂര്‍ പള്ളിക്കല്‍ വി.പി.കെ.എം.എം.എച്ച് എസ് എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി പള്ളിക്കല്‍ ബസാര്‍ ആണ്ണൂര്‍ ചിറ്റം പള്ളിയാളിയില്‍ മുഹമ്മദ് മിഖ്ദാദ്(13) ആണ് മരിച്ചത്.
ബുധനാഴ്ച്ച വൈകിട്ട് ആറ് മണിയോടെ യാണ് കുട്ടിയെ കാണാതായത്.
വസ്ത്രവും ചെരിപ്പും രാമന് ചിറ തോടിന്റെ കരയില്‍ നിന്നും ലഭിച്ചതിനെ തുടര്‍ന്ന് ആദ്യം നാട്ടുകാര്‍ തിരച്ചില്‍ ആരംഭിച്ചു. തുടര്‍ന്ന് മീഞ്ചന്തയില്‍ നിന്നും എത്തിയ ഫയര്‍ ഫോയിസും,മുങ്ങല്‍ വിദഗ്ധരും രാത്രി ഏറെ വൈകിയും തിരച്ചില്‍ നടത്തിവരുന്നതിനിടെ ഒരു കിലോമീറ്റര്‍ താഴെ പേങ്ങാട്ട് ഭാഗത്ത് നിന്നാണ് കുട്ടിയുടെ മൃതദേഹം കിട്ടിയത്.അബ്ദുല്‍ ബാരി സുഹറ ദമ്പതികളുടെ മകനാണ്.സഹോദരങ്ങള്‍: ജുമാന, മിദ്ലാജ്, ലുബാന, ലുബാബ.
RECENT NEWS

ബാംഗ്ലൂരിൽ നിന്ന് എംഡിഎംഎയുമായെത്തിയ പാണ്ടിക്കാട് സ്വദേശികൾ അറസ്റ്റിൽ
പാണ്ടിക്കാട്: തമ്പാനങ്ങാടി സ്വദേശിയുടെ വീട്ടിൽ നിന്ന് 14.5 ഗ്രാം സിന്തറ്റിക് ലഹരിമരുന്ന് ഇനത്തില്‍ പെട്ട എംഡിഎംഎയും 6.2 ഗ്രാം കഞ്ചാവും പിടികൂടി. പരിശോധനയില്‍ വീട്ടിലുണ്ടായിരുന്ന കാഞ്ഞിരക്കാടന്‍ ഷിയാസ്(42) കരുവാരകുണ്ട് തരിശ്ശ് സ്വദേശി ഏലംകുളയന്‍ [...]