ഫീസ്‌റ്റൈല്‍ ഫുട്‌ബോളില്‍ ശ്രദ്ധേയനായി മലപ്പുറത്തെ 19കാരന്‍

മലപ്പുറം: ഫ്രീസ്‌റ്റൈല്‍ ഫുട്‌ബോളില്‍ ശ്രദ്ധേയനായി മലപ്പുറത്തെ 19കാരന്‍. വിദേശ രാജ്യങ്ങളില്‍ പ്രധാനമായും കണ്ടുവരുന്ന ഫ്രീസ്‌റ്റൈല്‍ ഫുട്‌ബോളിലൂടെ ശ്രദ്ധ നേടുകയാണ് ഒരു വിദ്യാര്‍ത്ഥി. മലപ്പുറം അരീക്കോട് മാങ്കടവ് സ്വദേശി മുഹമ്മദ് റിസ്വാന്‍ 19 ആണ് ഫ്രീസ്‌റ്റൈല്‍ ഫുട്‌ബോളിലൂടെ നാട്ടുകാരെയും വീട്ടുകാരെയും വിസ്മയിപ്പിക്കുന്നത്. വിദേശ ഫുട്‌ബോള്‍ താരങ്ങളുടെ ഫ്രീസ്‌റ്റൈല്‍ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ കണ്ടതിനെ തുടര്‍ന്നുള്ള പ്രചോദനമാണ് ഈ പത്തൊമ്പത്ത് കാരനെ ഒരു വര്‍ഷം മുമ്പ് ഫ്രീസ്‌റ്റൈല്‍ ഫുട്ബാള്‍ രംഗത്തേക്ക് എത്തിച്ചത്. തുടര്‍ന്ന് വിദേശ ഫുട്‌ബോള്‍ താരങ്ങളുടെ ഫ്രീസ്‌റ്റൈല്‍ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ കണ്ടതിനുശേഷം അത് അനുകരിച്ചു വീട്ടില്‍ നിന്ന് സ്വന്തമായി പരിശീലനം നടത്തിയാണ് ഇന്ന് റിസ്വാന്‍ ഇവിടെ വരെ എത്തി നില്‍ക്കുന്നത്.
റിസ്വന്‍ ഫുട്ബാള്‍ കൊണ്ട് ഫ്രീസ്‌റ്റൈല്‍ ചെയുന്നത് ആരെയും ഒന്ന് വിസ്മയിപ്പിക്കും. അത്രയും മനോഹരമായ രീതിയിലാണ് പന്തുകൊണ്ട് അഭ്യാസപ്രകടനങ്ങള്‍ നടത്തുന്നത്. സാധാരണ പ്രൊഫഷണല്‍ ഫുട്‌ബോള്‍ താരങ്ങള്‍ക്ക് പോലും ചെയ്യാന്‍ കഴിയാത്ത തരത്തിലുള്ള അഭ്യാസങ്ങളാണ് ഈ വിദ്യാര്‍ത്ഥി പന്തുകൊണ്ട് ചെയ്യുന്നത്. ഫുട്‌ബോള്‍ കൈകൊണ്ടു മാത്രമല്ല മൊബൈലില്‍ വെച്ചും കറക്കും. അത് ചാലിയാര്‍ പുഴ മുകളിലാണ് എന്നതാണ് ഏറെ ശ്രദ്ധേയം. ഇതിനുപുറമേ ചാലിയാറിന് കുറുകെയുള്ള കുനിയില്‍ പെരുക്കടവ് പാലത്തില്‍ വെച്ചാണ് പന്തു കൊണ്ടുള്ള പ്രധാന അഭ്യാസപ്രകടനങ്ങള്‍ നടത്തുന്നത്. പാലത്തിന്റെ മധ്യഭാഗത്തെ കൈവരിയില്‍ ഇരുന്ന് പുഴയിലേക്ക് കാല്‍ നീട്ടി എത്ര ജഗിള്‍ വേണമെങ്കിലും റിസ്വാന്‍ ചെയ്യും.
ഇതെല്ലാം കാണുന്ന കാഴ്ചക്കാര്‍ക്ക് പന്ത് ഇപ്പോള്‍ പുഴയിലേക്ക് വീഴും എന്നു തോന്നുമെങ്കിലും വീഴില്ല കാരണം റിസ്വാന്റെ കാലും പന്തും അത്രമാത്രം ആത്മബന്ധമുണ്ട്. ഇതില്‍ ഒന്നും അഭ്യാസപ്രകടനങ്ങള്‍ തീരുന്നില്ല . ശരീരത്തിലെ ഏത് ഭാഗം ഉപയോഗിച്ചും വിവിധതരത്തിലുള്ള അഭ്യാസ പ്രകടനങ്ങളാണ് ഈ വിദ്യാര്‍ത്ഥി ചെയുന്നത്. വിദേശ താരങ്ങളുടെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ കണ്ട് അനുകരിച്ചാണ് ഇതെല്ലാം പഠിച്ചെടുത്തത് എന്ന് റിസ് വാന്‍ പറഞ്ഞു. ഇനിയും ഒരുപാട് മുന്നോട്ട് പോകണമെന്നും അതില്‍ എല്ലാവരുടെയും സപ്പോര്‍ട്ട് ഉണ്ടാവണമെന്നും അവന്‍ പറഞ്ഞു.
ഫ്രീസ്‌റ്റൈല്‍ പുറമെ ഒരു ചെറിയ ഫുട്ബാള്‍ തരാം കൂടിയാണ് റിസ്വാന്‍. പ്രാദേശിക തലത്തില്‍ നിരവധി ടീമുകള്‍ക്കും ബൂട്ട് കെട്ടിട്ടുണ്ട്. അതേസമയം റിസ്വാന്റെ പന്തു കൊണ്ടുള്ള അഭ്യാസപ്രകടനങ്ങള്‍ സമൂഹമാധ്യമങ്ങളിലും വൈറലാണ്. ഈ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെ നിരവധി വിദേശ താരങ്ങളും റിസ് വന്റെ അഭ്യാസപ്രകടനങ്ങള്‍ കാണാന്‍ ഇന്‍സ്റ്റഗ്രാമില്‍ ഫോളോ ചെയുന്നത്. നിലവില്‍ തെരട്ടമ്മല്‍ മജ്മഅ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിന്ന് പ്ലസ്ടു പഠനം പൂര്‍ത്തിയാക്കി തുടര്‍ പഠനത്തിനു വേണ്ടി കാത്തിരിക്കുകയാണ്. മാങ്കടവ് സ്വദേശി അബ്ദുല്‍ മജീദ്, മൈമുന ദമ്പതികളുടെ മകനാണ്. സഹോദരങ്ങള്‍:മുഹ്സിന്‍,റിഫാന്‍. ഇര്‍ഫാന തസ്നി എന്നിവരാണ്.
RECENT NEWS

വീട് താമസം തുടങ്ങി ദിവസം ഒന്ന് കഴിഞ്ഞിട്ടും, സുബൈര്‍ വാഴക്കാടിന്റെ വീട് സാമൂഹ്യ മാധ്യമങ്ങളില്‍ ട്രെന്‍ഡിങ്
വാഴക്കാട്: താമസം തുടങ്ങി ദിവസം ഒന്നായിട്ടും വൈറലായി അര്‍ജന്റീന ആരാധകന് സുബൈര്‍ വാഴക്കാടിന്റെ വീട്. ഫുട്‌ബോള്‍ പ്രേമികളുടെ സാമൂഹ്യ മാധ്യമങ്ങളിലാകെ നാട്ടു ഭാഷയില്‍ ഫുട്‌ബോള്‍ വിശകലനം നടത്തി താരമായ സുബൈറിന്റെ വീടിന്റെ ചിത്രമാണ് ഉള്ളത്. വന്‍ [...]