വിവാഹ വാഗ്ദാനം നല്‍കി 16കാരിയെതട്ടിക്കൊണ്ടുവന്നത് മൂന്ന് കുട്ടികളുടെ പിതാവുമായ 23കാരന്‍

വിവാഹ വാഗ്ദാനം നല്‍കി 16കാരിയെതട്ടിക്കൊണ്ടുവന്നത് മൂന്ന് കുട്ടികളുടെ പിതാവുമായ 23കാരന്‍

മലപ്പുറം: വിവാഹ വാഗ്ദാനം നല്‍കി തട്ടികൊണ്ട് വന്ന ആസ്സാം സ്വദേശിയായ പതിനാറുകാരിയെ തട്ടിക്കൊണ്ടുവന്ന് തിരുവനന്തപുരത്തിത്തെ ച്ചു ലൈംഗിക ചൂഷണത്തിനിരയാക്കി. മൊബൈല്‍ ഫോണിലൂടെ പരിചയപ്പെട്ട ആസ്സാം സ്വദേശിയായ സിറാജുല്‍ ഹഖ് എന്ന യുവാവും സുഹൃത്തുമാണ് കുട്ടിയെ കേരളത്തിലെത്തിച്ചത്. വിവാഹിതനും മൂന്ന് കുട്ടികളുടെ അച്ഛനുമായ സിറാജുല്‍ ഹഖ് 23വയസ്സുകാരനാണു കുട്ടിയെ സ്നേഹം നടിച്ചു വിവാഹവാഗ്ദാനം നല്‍കി കൊണ്ടുവന്നത്. ശേഷം സുഹൃത്തിന്റെ സഹായത്തോടെ കുട്ടിയെ തിരുവനന്തപുരത്തിത്തെ ച്ചു ലൈംഗിക ചൂഷണത്തിനിരയാക്കിയതായി കുട്ടി മൊഴി നല്‍കി.
ഇയാള്‍ വിവാഹിതനാണെന്ന് അറിഞ്ഞതോടെ താന്‍ കേരളത്തിലുണ്ടെന്ന് കുട്ടി വീട്ടുകാരെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് കുട്ടിയുടെ ബന്ധുക്കളുടെ സഹായത്തോടെ കുട്ടിയേയും യുവാക്കളെയും തന്ത്രത്തില്‍ മലപ്പുറം ജില്ലയിലെ തൂതയിലെത്തിക്കുകയായിരുന്നു. കുട്ടിയെ ചൈല്‍ഡ്ലൈന്‍ ഏറ്റടുത്ത് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി അംഗം അഡ്വ പി ജാബിര്‍ മുന്‍ബാകെ ഹാജരാക്കി ഉത്തരവ് പ്രകാരം കുട്ടിയെ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി, പ്രതികളെ പോലീസ് കസ്റ്റഡിയിലെടുത്തു.

 

 

Sharing is caring!