മലപ്പുറത്ത് 16കാരനെ പീഡിപ്പിച്ച കേസില്‍ 26 വര്‍ഷം തടവും 65,000 രൂപ പിഴയും

മലപ്പുറത്ത് 16കാരനെ പീഡിപ്പിച്ച കേസില്‍ 26 വര്‍ഷം തടവും 65,000 രൂപ പിഴയും

 

മലപ്പുറം: പതിനാറുകാരനെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ഇരിങ്ങാവൂര്‍ സ്വദേശി പടിക്കല്‍പറമ്പില്‍ വീട്ടില്‍ മുഹമ്മദ് ബഷീറെന്ന മാനുവിന് (40) 26 വര്‍ഷം കഠിനതടവും 65,000 രൂപ പിഴയും ശിക്ഷയായി വിധിച്ചു. തിരൂര്‍ ഫാസ്റ്റ് ട്രാക്ക് പോക്‌സോ സ്‌പെഷ്യല്‍ കോടതി ജഡ്ജി സി.ദിനേഷാണ് ശിക്ഷ വിധിച്ചത്. കല്‍പകഞ്ചേരി പൊലീസ് 2019ല്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി. 2018ല്‍ ആശാരിപ്പാറ കായലിനടുത്തുള്ള പണിതീരാത്ത വീട്ടില്‍ വച്ചായിരുന്നു മുഹമ്മദ് ബഷീര്‍ പതിനാറുകാരനെ പീഡിപ്പിച്ചത്. കല്‍പകഞ്ചേരി പൊലീസ് സബ് ഇന്‍സ്‌പെക്ടര്‍ എസ്.കെ പ്രിയനായിരുന്നു കേസന്വേഷിച്ചത്. മുഹമ്മദ് ബഷീര്‍ മറ്റൊരു കേസില്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ശിക്ഷ അനുഭവിച്ചു വരികയാണ്. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍മായിരുന്ന മാജിത അബ്ദുള്‍ മജീദ്, ആയിഷ പി ജാന്‍ എന്നിവര്‍ ഹാജരായി.

Sharing is caring!