മലപ്പുറം പാണ്ടിക്കാട്ടെ ഹോട്ടല്‍ ഉടമയുടെ മൊബൈല്‍ മോഷ്ടിച്ച് യുപിഐ ട്രാന്‍സ്ഫര്‍ വഴി 75,000 രൂപ തട്ടിയെടുത്ത മുഖ്യപ്രതി പിടിയില്‍

മലപ്പുറം പാണ്ടിക്കാട്ടെ ഹോട്ടല്‍ ഉടമയുടെ മൊബൈല്‍ മോഷ്ടിച്ച് യുപിഐ ട്രാന്‍സ്ഫര്‍ വഴി 75,000 രൂപ തട്ടിയെടുത്ത മുഖ്യപ്രതി പിടിയില്‍

മലപ്പുറം: മലപ്പുറം പാണ്ടിക്കാട്ടെ ഹോട്ടല്‍ ഉടമയുടെ മൊബൈല്‍ ഫോണ്‍ മോഷ്ടിച്ച് യുപിഐ ട്രാന്‍സ്ഫര്‍ വഴി 75,000 രൂപ തട്ടിയെടുത്ത മുഖ്യപ്രതി പിടിയില്‍. മലപ്പുറം പാണ്ടിക്കാട്ടെ ഹോട്ടല്‍ ഉടമയുടെ മൊബൈല്‍ ഫോണ്‍ മോഷ്ടിച്ച് 75,000 രൂപ തട്ടിയെടുത്തത് ഹോട്ടലിലെ മുന്‍ ജീവനക്കാരന്‍ തന്നെയായ മുഹമ്മദ് ഇര്‍ഫാനാണ്.
കേസിലെ മുഖ്യസൂത്രധാരനായ പന്തല്ലൂര്‍ ആമക്കാട് സ്വദേശി പാലപ്ര സിയാദി (36)നെ ആണു പാണ്ടിക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞമെയ് 23നാണ് സംഭവം നടന്നത്. പാണ്ടിക്കാട് ടൗണില്‍ പ്രവര്‍ത്തിക്കുന്ന ഗായത്രി ഹോട്ടല്‍ ഉടമ മുരളീധരന്‍ പൂളമണ്ണയുടെ പണമാണ് തട്ടിയെടുത്തത്.

ഹോട്ടലിലെ മുന്‍ ജീവനക്കാരനായിരുന്ന മുഹമ്മദ് ഇര്‍ഫാന്‍ മുരളീധരന്റെ യുപിഐ പിന്‍ നമ്പര്‍ മനസ്സിലാക്കുകയും ഫോണ്‍ മോഷ്ടിച്ച ശേഷം അങ്ങാടിപ്പുറം സ്വദേശി മുഹമ്മദ് ഷാരീഖിന്റെ അക്കൗണ്ടിലേക്ക് രണ്ട് തവണകളായി 75,000 രൂപ ട്രാന്‍സ്ഫര്‍ ചെയ്യുകയുമായിരുന്നെന്ന് പൊലീസ് പറഞ്ഞു. കേസുമായി ബന്ധപ്പെട്ടു മുഹമ്മദ് ഇര്‍ഫാനും, മുഹമ്മദ് ഷാരിഖും മറ്റൊരു പ്രതി അബ്ദുല്‍ ഹഖും നേരത്തെ അറസ്റ്റിലായിരുന്നു. മുഖ്യസൂത്രധാരനായ സിയാദ് ഒളിവില്‍ കഴിയുന്നതിനിടെ നീലഗിരിയില്‍ വച്ചാണ് പൊലീസ് പിടികൂടിയത്.

 

Sharing is caring!