ഒരുദിവസംമൊത്തം വനത്തില്‍ നിലമ്പൂര്‍ ആഢ്യന്‍പാറയിലെ വനത്തിനുള്ളില്‍ കുടുങ്ങിയ ബാബുവിനെ രക്ഷപ്പെടുത്തി
മലപ്പുറം: നിലമ്പൂര്‍ ആഢ്യന്‍പാറയിലെ വനത്തിനുള്ളില്‍ കുടുങ്ങിയ യുവാവിനെ രക്ഷപ്പെടുത്തി. പ്ലാക്കല്‍ ചോല കോളനിയിലെ കുട്ടിപെരകന്റെ മകന് ബാബുവിനെയാണ് രക്ഷപ്പെടുത്തിയത്. തിങ്കളാഴ്ച രാവിലെ പത്ത് മണിയോടെയാണ് ഈന്ത് ശേഖരിക്കാനായി ബാബു പന്തീരായിരം വനത്തില്‍ പ്രവേശിച്ചത്.
ജോലി കഴിഞ്ഞ് വൈകിയതോടെ വനത്തില്‍ നിന്നും തിരിച്ചിറങ്ങി കാഞ്ഞിരപുഴ മറി കടക്കാനുള്ള ശ്രമത്തിനിടയില്‍ ഒഴുക്കില്‍ പെട്ടു. തുടര്‍ന്ന്, വെള്ളത്തില്‍ ഒഴുകിയ ബാബു പാറക്കെട്ടിലെ കുറ്റിയില്‍ പിടുത്തം കിട്ടിയതിനാല്‍ അത്ഭുതകരമായി കരയ്ക്ക് കയറി. കൊടും കാട്ടില്‍ ഒറ്റയ്ക്കായ ബാബു അതീവ ക്ഷീണിതനായിരുന്നു. നേരം സന്ധ്യയായിട്ടും ബാബുവിനെ കാണാതായതിനെ തുടര്‍ന്ന് ബന്ധുക്കള്‍ ആഢ്യന്‍പാറയിലെ എയ്ഡ് പോസ്റ്റില്‍ വിവരം അറിയിക്കുകയായിരുന്നു.
തുടര്‍ന്ന് വനപാലകരും നാട്ടുകാരും തിരച്ചില്‍ ആരംഭിച്ചു. മറുകരയില്‍ നിന്നും ബാബുവിന്റെ ശബ്ദം ലഭിച്ചതോടെ രക്ഷപ്രവര്‍ത്തണം ആരംഭിച്ചു. എന്നാല്‍, ആന ഉള്‍പ്പെടെയുള്ള വന്യജീവികള്‍ പ്രധാനമായി എത്തുന്ന ഈ പ്രദേശത്ത് ഒരു രാത്രി മുഴുവന്‍ ബാബു ഒറ്റക്കു നിന്നത് വലിയ ഭീതിയോടെയാണ് രക്ഷാപ്രവര്‍ത്തനം സമയം എല്ലാവരും നോക്കിക്കൊണ്ടിരുന്നത്.
തുടര്‍ന്ന്, പുഴയില്‍ ഒഴുക്ക് കൂടിയതിനാല്‍ മറുകരയില്‍ എത്താന്‍ കഴിഞ്ഞില്ല. ഇന്ന് രാവിലെ 7 മണിയോടെ പോലീസ്, ഫയര്‍ ഫോഴ്സ്, നാട്ടുകാര്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ രക്ഷപ്രവര്‍ത്തനം ആരംഭിക്കുകയും ചെയ്തിരുന്നു. എന്നാല്‍, ഇതിനിടയില്‍ വനത്തിലൂടെയുള്ള നടപ്പു വഴി എത്തിയ നാട്ടുകാര്‍ ബാബുവിനെ വനപാതയിലൂടെ തന്നെ നാട്ടിലെത്തിച്ചു.
പുഴകടക്കാന്‍ ശ്രമിക്കുന്നതിനിടെയിലാണ് ബാബു ഒഴുക്കില്‍പ്പെട്ടത്. തുടര്‍ന്നു നീന്തിക്കയറിയത് കൊടുംകാട്ടില്‍, തോരാമഴയില്‍ ഒരുരാത്രി മുഴുവന്‍ അവിടെ. ഇടയ്ക്കിടെ ആനയുടെ ചിന്നംവിളി… ബാബുവിന് അതൊരു കാളരാത്രിയായിരുന്നു. രക്ഷപ്പെടല്‍ അസാധ്യമെന്ന് കരുതിയ ആ യുവാവ് ഒടുവില്‍ ജീവിതത്തിലേക്ക് എത്തി. രക്ഷകരായത് വിവിധ സേനയും നാട്ടുകാരും.
ആഢ്യന്‍പാറ വനത്തിനുള്ളില്‍ കുടുങ്ങിയ ചാലിയാര്‍ പഞ്ചായത്തിലെ പ്ലാക്കല്ച്ചോല പട്ടികവര്‍ഗ കോളനിയിലെ കുട്ടിപ്പെരകന്റെയും മാതവിയുടെയും മകന് ബാബുവിനെ(23)യാണ് രക്ഷപ്പെടുത്തിയത്. തിങ്കളാഴ്ച പകല്‍ 11.30ഓടെ കാഞ്ഞിരപ്പുഴ കടക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് ഒഴുക്കില്‍പ്പെട്ടത്. വീഴ്ചയില്‍ പാറക്കെട്ടിലിടിച്ചതിനാല്‍ ശരീരമാസകലം പരിക്കുപറ്റിയെങ്കിലും നീന്തി. എത്തിയത് ആഢ്യന്‍പാറ വനത്തില്‍.
ചൊവ്വ രാവിലെ പത്തോടെ കെഎസ്ഇബി ഡാമില്‍ ചപ്പുചവറുകള്‍ വൃത്തിയാക്കാനെത്തിയ തൊഴിലാളികളാണ് ബാബുവിനെ കണ്ടതും മറ്റുള്ളവരെ അറിയിച്ചതും. ഭക്ഷണം എറിഞ്ഞുകൊടുത്തശേഷമാണ് രക്ഷാപ്രവര്‍ത്തനം തുടങ്ങിയത്. അഗ്നിരക്ഷാസേനയും പൊലീസും എമര്‍ജന്‍സി റെസ്ക്യൂ ടീമും വനം അധികൃതരും നാട്ടുകാരും മണിക്കൂറുകള്‍ ശ്രമിച്ചാണ് ബാബുവിനെ പുറത്തെത്തിച്ചത്. ചാലിയാര്‍ എഫ്എച്ച്സിയില്‍ പ്രാഥമിക ചികിത്സയ്ക്കുശേഷം നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പന്തീരായിരം വനത്തിലേക്ക് ഈന്ത് ശേഖരിക്കാന്‍ പോയപ്പോഴാണ് ഒഴുക്കില്‍പെട്ടതെന്ന് ബാബു പറഞ്ഞു. ‘പുഴയില്‍ ഇറങ്ങിയപ്പോഴേക്കും മലവെള്ളം കുത്തിയൊലിച്ചെത്തി. എണ്ണൂറ് മീറ്ററോളം താഴേക്കുപോയി. പലതവണ പാറയില്‍ പിടിച്ചെങ്കിലും ഒഴുക്കും വഴുക്കുംകാരണം രക്ഷപ്പെടാനായില്ല. കാട്ടില്‍ വന്യമൃഗശല്യം പേടിച്ച് പാറക്കെട്ടിലാണ് കഴിഞ്ഞതെന്നും ബാബു പറഞ്ഞു.
RECENT NEWS
പൊന്നാനിയിൽ പ്രവാസിയുടെ അടച്ചിട്ട വീട് കുത്തിത്തുറന്ന് 300 പവനോളം കവർന്ന പ്രതി പിടിയിൽ
പൊന്നാനി: പ്രവാസിയുടെ അടച്ചിട്ട വീട് കുത്തിത്തുറന്ന് 300 പവനോളം സ്വർണം കവർന്ന കേസിൽ പ്രതി പിടിയിൽ. പൊന്നാനിയിൽ താമസിക്കുന്ന തൃശൂർ സ്വദേശിയാണ് പിടിയിലായത്. കൂട്ടുപ്രതികൾ ഉണ്ടെന്നാണ് വിവരം പ്രതിയെ ചോദ്യം ചെയ്ത് വരികയാണ്. കൂടുതൽ വിവരങ്ങൾ പുറത്തു [...]