മലപ്പുറം താനാളൂരില്‍ പാമ്പ് കടിയേറ്റ് യുവതി മരണപ്പെട്ടു

മലപ്പുറം താനാളൂരില്‍ പാമ്പ് കടിയേറ്റ് യുവതി മരണപ്പെട്ടു

താനാളൂര്‍:താനാളൂര്‍ കേലപ്പുറം ഉങ്ങുങ്ങല്‍ സൈഫുദ്ധീന്‍ സഖാഫിയുടെ ഭാര്യ താഹിറ (38) പാമ്പ് കടിയേറ്റ് മരണപ്പെട്ടു. വീടിനടുത്ത വിറക്പുരയില്‍ നിന്നാണ് പാമ്പ് കടിയേറ്റത്. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരണം. സൈഫുദ്ധീന്‍ സഖാഫി ഹജ്ജ് കര്‍മ്മത്തിന് പോയതാണ്. മക്കള്‍ ഷുഹൈമ, മുഹമ്മദ് അബൂബക്കര്‍, മുഹമ്മദ് ബിഷിര്‍, മാഹി ജീലാനി, ഷഹ്മ. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം താനാളൂര്‍ ജമാ മസ്ജീദ് ഖബര്‍സ്ഥാനില്‍ മറവ് ചെയ്തു,

Sharing is caring!