മലപ്പുറത്തെ നിക്ഷേപകരില്‍നിന്ന് പിരിച്ചെടുത്ത പണം ബാങ്കില്‍ അടക്കാതെ മുങ്ങിയ കേസിലെ പ്രതി അറസ്റ്റില്‍

മലപ്പുറം: നിക്ഷേപകരില്‍നിന്നു പിരിച്ചെടുത്ത പണം ബാങ്കില്‍ അടക്കാതെ മുങ്ങിയ കേസിലെ പ്രതി അറസ്റ്റില്‍. തിരൂരങ്ങാടി സര്‍വീസ് സഹകരണ ബാങ്കില്‍ അടയ്ക്കേണ്ട പണവുമായി മുങ്ങിയ കക്കാട് ശാഖയിലെ നിത്യപിരിവുകാരന്‍ കക്കാട് സ്വദേശി പങ്ങിണിക്കാടന് സര്‍ഫാസിനെ (42)ആണ് കര്‍ണാടകയില്‍നിന്ന് പിടികൂടിയത്.
കഴിഞ്ഞ മാസം 28നാണ് ഇയാളെ കാണാതായത്. ഇടപാടുകാരില്‍നിന്ന് വാങ്ങിയ തുക ബാങ്കില്‍ അടച്ചില്ലെന്ന് ബാങ്ക് നടത്തിയ പരിശോധനയില്‍ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് പാസ് ബുക്കുകള്‍ പരിശോധനയ്ക്ക് കൊണ്ടു വരാന്‍ ആവശ്യപ്പെട്ടിരുന്നു
ഇതിനിടെയാണ് ഇയാളെ കാണാതായത്. 160 അക്കൗണ്ടുകളില്‍ നിന്നായി 64.5 ലക്ഷം രൂപ തിരിമറി നടത്തിയതായി പരിശോധനയില്‍ കണ്ടെത്തി. കാണാതായതായി ബന്ധുക്കളും പണം തിരിമറി നടത്തി മുങ്ങിയതായി ബാങ്കും പൊലീസില്‍ പരാതി നല്‍കിയിരുന്നു.യൂത്ത് ലീഗ് നഗരസഭാ കമ്മിറ്റി വൈസ് പ്രസിഡന്റും വൈറ്റ് ഗാര്‍ഡ് കോഓര്‍ഡിനേറ്ററുമായിരുന്നു സര്‍ഫാസ്.
RECENT NEWS

വയനാട്ടിൽ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാതെ തിരഞ്ഞെടുപ്പ് കമ്മിഷൻ, രാഹുൽ ഗാന്ധിക്ക് ആശ്വാസം
ഉപതിരഞ്ഞെടുപ്പ് സംബന്ധിച്ച് ഇന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്റെ വാർത്താ സമ്മേളനത്തിൽ അറിയിപ്പുണ്ടാകുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്.