ആലുവ പറവൂരില്‍ നിര്‍ത്തിയിട്ട ലോറിക്ക് പിറകില്‍ സ്‌കൂട്ടര്‍ ഇടിച്ച് മലപ്പുറത്തെ യുവാവ് മരിച്ചു

ആലുവ പറവൂരില്‍ നിര്‍ത്തിയിട്ട ലോറിക്ക് പിറകില്‍ സ്‌കൂട്ടര്‍ ഇടിച്ച് മലപ്പുറത്തെ യുവാവ് മരിച്ചു

മലപ്പുറം: ആലുവ പറവൂര്‍ കവല ജംഗ്ഷനില്‍ നിര്‍ത്തിയിട്ട ലോറിക്ക് പിറകില്‍ സ്‌കൂട്ടര്‍ ഇടിച്ച് യുവാവ് മരിച്ചു. പൊന്നാനി മുക്കാടി സ്വദേശി അബ്ദുല്‍ മനാഫാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ 5.45 ഓടെയാണ് അപകടമുണ്ടായത്. പറവൂര്‍ കവല ജംഗ്ഷന്‍ സിഗ്‌നലില്‍ നിര്‍ത്തിയിട്ട ലോറിക്ക് പിറകില്‍ സ്‌കൂട്ടര്‍ ഇടിച്ചു കയറുകയായിരുന്നു.
അപകടത്തില്‍ തലക്ക് പരുക്കേറ്റ അബ്ദുല്‍ മനാഫിനെ ആലുവ നജാത്ത് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും പിന്നീട് പരുക്ക് ഗുരുതരമായതിനാല്‍ കളമശേരി മെഡിക്കല്‍ കോളജിലേക്ക് മാറ്റി. തുടര്‍ന്ന് പ്രാഥമിക ചികിത്സയ്ക്ക് ശേഷം ആസ്റ്റര്‍ മിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു. അബ്ദുല്‍ മനാഫിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.
പൊന്നാനി മേഖലയിലെ സജീവ സാമൂഹിക പ്രവര്‍ത്തനായിരുന്നു മരണപ്പെട്ട മനാഫ്. ബ്ലഡ് ഡോണേഴ്യ്‌സ് കേരള മലപ്പുറം ജില്ലാ കമ്മിറ്റി അംഗമായിരുന്നു.

 

Sharing is caring!