കനത്ത മഴയില്‍ വീടിന്റെ പുറക് വശം തകര്‍ന്നു വീണു

കനത്ത മഴയില്‍ വീടിന്റെ പുറക് വശം തകര്‍ന്നു വീണു

ചങ്ങരംകുളം: പാവിട്ടപ്പുറത്ത് കനത്ത മഴയില്‍ വീടിന്റെ പുറക് വശം തകര്‍ന്നു വീണു.പാവിട്ടപ്പുറം ഉദിനികൂറ്റില്‍ റഫീക്കിന്റെ വീടിന്റെ പുറക് വശമാണ് തകര്‍ന്ന് വീണത്.അപകട സമയത്ത് വീട്ടുകാര്‍ പുറത്തായതിനാല്‍ കുടുംബം പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.ആലംകോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വീട്ടിലെത്തി വില്ലേജ് ഓഫീസര്‍ക്കും , തഹസില്‍ദാര്‍ക്കും റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.

Sharing is caring!