സ്വപ്നയെ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയ മലപ്പുറം തിരൂര്‍ക്കാട്ടെ നൗഫല്‍ അറസ്റ്റില്‍
മലപ്പുറം: സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിനെ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ പെരിന്തല്‍മണ്ണ തിരൂര്‍ക്കാട് സ്വദേശി നൗഫലിനെ പോലീസ് അറസ്റ്റ് ചെയ്തു. മാനസികാസ്വാസ്ഥ്യമുള്ള വ്യക്തിയാണ് നൗഫലെന്നും പോലീസിലെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ക്കും മറ്റും നൗഫല്‍ ഫോണ്‍ സമാനമാത രീതിയില്‍ ഫോണ്‍ ചെയ്യാറുണ്ടെന്നും പോലീസ് പറഞ്ഞു. ഇയാള്‍ ഉപയോഗിക്കുന്ന മൊബൈല്‍ ഫോണ്‍ നമ്പര്‍ സഹോദരന്റെ ഭാര്യയുടെ പേരില്‍ ഉള്ളതാണ്. നൗഫലിനെതിരെ പെരിന്തല്‍മണ്ണ സേ്റ്റഷനില്‍ നേരത്തെയും കേസുകള്‍ ഉണ്ട്. ഗള്‍ഫിലായിരുന്ന ഇയാള്‍ 2017 ലാണ് നാട്ടില്‍ തിരിച്ചെത്തിയത്. സ്വപ്ന സുരേഷിനെ ഭീഷണിപ്പെടുത്തിയതിന് പിന്നില്‍ ഗൂഢാലോചനയുണ്ടോ, മറ്റാരെങ്കിലും ഉള്‍പ്പെട്ടിട്ടുണ്ടോ എന്നതടക്കം പോലിസ് അനേ്വഷണ പരിധിയില്‍ വരുമെന്നും അനേ്വഷണോദ്യോഗസ്ഥര്‍ പറഞ്ഞു. സ്വപ്നയുടെ നമ്പര്‍ നൗഫലിന് ലഭിച്ചതെങ്ങനെയെന്നും പോലീസ് അനേ്വഷിക്കുന്നുണ്ട്. മുഖ്യമന്ത്രി പിണറായി വിജയനും കെ.ടി ജലീലിനും എതിരായ ആരോപണങ്ങള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ഒരാള്‍ വിളിച്ചു ഭീഷണിപ്പെടുത്തിയെന്ന് സ്വപ്ന മാധ്യമങ്ങളോട് പറഞ്ഞിരുന്നു. തുടര്‍ച്ചയായി ഭീഷണി സന്ദേശങ്ങള്‍ വന്നുകൊണ്ടിരിക്കുന്നുണ്ട്. മലപ്പുറത്തുനിന്ന് നൗഫല്‍ എന്നു പേരുള്ളയാള്‍ കെ.ടി ജലീലിന്റെ നിര്‍ദേശത്തില്‍ വിളിക്കുകയാണെന്ന് പറഞ്ഞു വിളിച്ചു. താനും അമ്മയും മകനും ഏതു സമയവും കൊല്ലപ്പെടാം. മുഖ്യമന്ത്രിക്കും ജലീലിനും എതിരായ ആരോപണങ്ങള്‍ പിന്‍വലിക്കാന്‍ ആവശ്യപ്പെട്ട് നിരന്തരം വിളിച്ച് ഭീഷണിപ്പെടുത്തുന്നതെന്നുമാണ് സ്വപ്ന പരാതി ഉന്നയിച്ചിരുന്നത്.
എത്രനാള്‍ ജീവനോടെയുണ്ടാകുമെന്ന് അറിയില്ല. ഒരുപാട് ഭീഷണികള്‍ മുന്‍പും ഉണ്ടായിരുന്നു. അതെല്ലാം ഇന്റര്‍നെറ്റ് വഴിയുള്ളതായിരുന്നതിനാല്‍ കാര്യമാക്കിയിരുന്നില്ല. എന്നാല്‍, കഴിഞ്ഞ ദിവസം മുതല്‍ നേരിട്ട് ഫോണ്‍ നമ്പര്‍ വഴി അഡ്രസെല്ലാം പറഞ്ഞാണ് നിരന്തരം വിളി വന്നുകൊണ്ടിരിക്കുന്നത്. മുഖ്യമന്ത്രിയുടെയും മകളുടെയും കെ.ടി ജലീലിന്റെയുമെല്ലാം പേരുപറയുന്നത് നിര്‍ത്താനാണ് ആവശ്യപ്പെടുന്നത്. ഇല്ലെങ്കില്‍ ഇല്ലാതാക്കിക്കളയുമെന്നുള്ള ശക്തമായ ഭീഷണികളാണ് ഇന്നലെ മുതല്‍ കിട്ടിക്കൊണ്ടിരിക്കുന്നും സ്വപ്ന മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
RECENT NEWS
ബൈക്കപകടത്തിൽ പരുക്കേറ്റ് ചികിൽസയിലായിരുന്ന വിദ്യാർഥി മരിച്ചു
വളാഞ്ചേരി: ബൈക്കപകടത്തിൽ പരുക്കേറ്റ് ചികിൽസയിലായിരുന്ന വിദ്യാർഥി മരിച്ചു. ബൈപ്പാസ് റോഡ് സ്വദേശിയും മമ്പുറത്ത് താമസക്കാരനുമായ വി കെ റഹീമിന്റെ (ഓട്ടോ ഡ്രൈവർ) മകൻ സൽമാൻ മമ്പുറമാണ് മരിച്ചത്. കഴിഞ്ഞ വ്യാഴാഴ്ച്ച വളാഞ്ചേരി പോലീസ് സ്റ്റേഷൻ പരിധിയിൽ [...]