പനിച്ച് വിറച്ച് മലപ്പുറം ജില്ല

മലപ്പുറം: പനിച്ച് വിറച്ച് മലപ്പുറം ജില്ല. 62,876 പേരാണ് ജൂണ്‍ ഒന്നു മുതല്‍ ഇന്നലെ വരെ പനി ബാധിച്ച് ജില്ലയില്‍ ചികിത്സ തേടിയത്. കഴിഞ്ഞ മാസത്തെ അപേക്ഷിച്ചു നോക്കൂമ്പോള്‍ പനി ബാധിതരുടെ എണ്ണത്തില്‍ വന്‍ വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. സംസ്ഥാനത്തു തന്നെ ഏറ്റവും കൂടുതല്‍ പനി ബാധിതരുള്ള ജില്ല കൂടിയായി ഇതോടെ മലപ്പുറം. മേയ് മാസത്തില്‍ 22,241 പേരാണ് പനിക്കു ചികിത്സ തേടിയതെങ്കില്‍ ഈ മാസം ഇതുവരെ മാത്രം മൂന്നിരട്ടിയോളം പേര്‍ക്ക് പനി ബാധിച്ചു.
കഴിഞ്ഞ ദിവസം 594 പനിബാധിതരാണുണ്ടായിരുന്നത്. എന്നാല്‍ ഇന്നലെ ഇവരുടെ സംഖ്യ 2073ല്‍ എത്തി. ഒറ്റദിവസം കൊണ്ട് മൂന്നിരട്ടിയിലധികം വര്‍ധന. കാലവര്‍ഷം ആഞ്ഞു പെയ്യുന്നതിനു മുന്‍പുതന്നെ പനി ബാധിതരുടെ എണ്ണം അസ്വാഭാവികമായി വര്‍ധിക്കുന്നതിനാല്‍ ജില്ലയിലെ ആരോഗ്യരംഗം ആശങ്കയിലാണ്. ജില്ലയിലെ വിവിധ സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സ തേടുന്നവരുടെ എണ്ണത്തിലും വലിയ വര്‍ധനയുണ്ടായിട്ടുണ്ട്. പനി മാത്രമല്ല, മറ്റു പല പകര്‍ച്ച വ്യാധികളുടെ കണക്കും ജില്ലയില്‍ ഉയര്‍ന്നുതന്നെ നില്ക്കുന്നു.
മേയ് ഒന്നു മുതല്‍ ഇതുവരെ 17 പേര്‍ക്ക് ഡെങ്കിപ്പനിയും 21 പേര്‍ക്ക് എലിപ്പനിയും 3 പേര്‍ക്ക് മലേറിയയും 7 പേര്‍ക്ക് ഷിഗല്ലയിലും 3 പേര്‍ക്ക് ചെള്ളുപനിയും ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്തുകഴിഞ്ഞു. ജില്ലയിലെ പ്രധാന സര്‍ക്കാര്‍ ആശുപത്രികളിലൊന്നും അവശ്യമരുന്നുകള്‍ക്കു ക്ഷാമമില്ലാത്തത് ജനങ്ങള്‍ക്കു ആശ്വാസമാണ്. എന്നാല്‍, ചില ആശുപത്രികളില്‍ മരുന്നു പുറത്തേക്കെഴുതുന്നുണ്ട്. ജില്ലയിലെ വിവിധയിടങ്ങളിലെ പനി വിവരക്കണക്ക് ഇങ്ങനെ.
മഞ്ചേരി മെഡിക്കല്‍ കോളജ്
മെഡിക്കല്‍ കോളജ് ആശുപത്രി ഒപിയില്‍ പനി ബാധിച്ച് ഇന്നലെ ചികിത്സ തേടി എത്തിയത് 96 പേര്. മിക്കതും വൈറല്‍ പനി. അത്യാഹിത വിഭാഗത്തിലും ജനറല്‍ മെഡിസിന് വിഭാഗത്തിലും ഉള്‍പ്പെടെ ദിവസം ശരാശരി 100നും 150നും ഇടയില്‍ പേര് ചികിത്സ തേടുന്നു. മരുന്നു ക്ഷാമമില്ല.
തിരൂര്‍ ജില്ലാ ആശുപത്രി
ഒരാഴ്ചയായി പനി ബാധിച്ചെത്തുന്നവരുടെ എണ്ണം കൂടി. രാവിലെ ഒപിയിലും വൈകിട്ട് കാഷ്വല്‍റ്റിയിലുമായി അഞ്ഞൂറിലേറെപ്പേര്‍ വരുന്നുണ്ട്. കൂടുതല്‍ കുട്ടികള്‍. കഴിഞ്ഞ ദിവസം തൃക്കണ്ടിയൂരില്‍ രണ്ടരവയസ്സുകാരനെ ഡെങ്കിപ്പനി സ്ഥിരീകരിച്ച് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. രണ്ടാഴ്ച മുന്‍പ് തൃപ്രങ്ങോട്ട് എലിപ്പനി സ്ഥിരീകരിച്ചിരുന്നു. ജില്ലാ ആശുപത്രിയില്‍ മരുന്നിനു ക്ഷാമമില്ല.
കോട്ടപ്പടി താലൂക്ക് ആശുപത്രി
<ഒരാഴ്ചയയായി പനി ബാധിച്ച് ഒപിയിലെത്തുന്നവരുടെ എണ്ണം കൂടി. ഇന്നലെ 400 പേര് ചികിത്സ തേടിയെത്തി. കൂടുതല്‍ കുട്ടികളാണ്. കൂടുതല്‍ പേര്‍ക്കും വൈറല്‍ പനിയാണ്. ഡെങ്കി, എലിപ്പനി എന്നിവ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. മരുന്നിനു ക്ഷാമമില്ല.
കൊണ്ടോട്ടി താലൂക്ക് ആശുപത്രി
കൊണ്ടോട്ടിയില്‍ ആയിരത്തോളം പേരാണു ദിനംപ്രതിയെത്തുന്നത്. മരുന്നിനു ക്ഷാമമില്ല. വൈറല്‍ പനിയുമായാണ് കൂടുതല്‍ പേരെത്തുന്നത്.
തിരൂരങ്ങാടി താലൂക്ക് ആശുപത്രി
ദിനംപ്രതി 150 പേര് വരെ ചികിത്സ തേടിയെത്തുന്നു. ചിലരില്‍ ഡെങ്കിപ്പനി ലക്ഷണങ്ങള്‍ കണ്ടെത്തി. ഭൂരിഭാഗവും വൈറല്‍ പനി. മരുന്നിന് ക്ഷാമമില്ല.
അരീക്കോട് താലൂക്ക് ആശുപത്രി
പനി ബാധിച്ചെത്തുന്നരുടെ എണ്ണം ചെറുതായി കുറഞ്ഞെന്ന് ആശുപത്രി അധികൃതര്‍. ഈ ആഴ്ചയില്‍&ിയുെ; 1500 പേര് വരെയെത്തിയ ദിവസങ്ങളുണ്ടായിരുന്നു. ഇപ്പോള്‍ ഇത് ആയിരത്തില്‍ താഴെയായിട്ടുണ്ട്. വൈറല്‍ പനിയല്ലാതെ മറ്റൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.&ിയുെ;</ു>
വാഴക്കാട് കുടുംബാരോഗ്യ കേന്ദ്രം
ദിനംപ്രതി അറുനൂറിലേറെ രോഗികളാണ് ഒപിയില്‍ പനി ബാധിച്ചെത്തുന്നത്. ഇതില്‍ പകുതിയിലധികവും വിദ്യാര്‍ഥികളാണ്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ഒരാള്‍ക്കു ഡെങ്കിപ്പനി ലക്ഷണം കണ്ടെത്തി. പ്രദേശത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ള വിദ്യാര്‍ഥിയുടെ രക്തപരിശോധനയില്‍ ഷിഗെല്ല വൈറസ് കണ്ടെത്തി. മരുന്നുക്ഷാമം സ്ഥിതി കൂടുതല്‍ വഷളാക്കുന്നു. വിതരണക്കാരും സര്‍ക്കാരും തമ്മിലുള്ള തര്‍ക്കം കാരണം മരുന്നുവിതരണം നിലച്ചിട്ട് ഏറെയായി. പനി പ്രശ്നം ചര്‍ച്ച ചെയ്യാന്‍ ഇന്ന് അവലോകന യോഗം നടക്കും.
പെരുമ്പടപ്പ് മാറഞ്ചേരി സിഎച്ച്സി
പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്തിനു കീഴിലെ മാറഞ്ചേരി സിഎച്ച്സിയില് പനി ബാധിച്ച് ചികിത്സ തേടുന്നവരുടെ എണ്ണം കൂടിവരികയാണ്. ദിവസവും 600 രോഗികളാണ് ചികിത്സയ്ക്കെത്തുന്നത്. രാവിലെയും വൈകിട്ടും ഒപിയില്‍ രോഗികളുടെ എണ്ണം കൂടുതലാണ്. അവശ്യമരുന്നുകള്‍ ഉണ്ടെങ്കിലും ചില മരുന്നുകള്‍ പുറത്തേക്ക് എഴുതുന്നുണ്ട്.
കോവിഡിനെ തുടര്‍ന്നു മരിച്ച വയോധികയ്ക്ക് ചെള്ളുപനി സ്ഥിരീകരിച്ചു
മഞ്ചേരിന്മ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍&ിയുെ; കഴിഞ്ഞ ദിവസം മരിച്ച വയോധികയ്ക്കു ചെള്ളുപനി സ്ഥിരീകരിച്ചു. എന്നാല്‍, കോവിഡിനെത്തുടര്‍ന്നുള്ള ശാരീരിക പ്രശ്നങ്ങളാണു മരണകാരണമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. വേങ്ങര സ്വദേശിനിയായ എഴുപത്തിമൂന്നുകാരി ഞായറാഴ്ച രാത്രിയാണു മരിച്ചത്. രണ്ടു മാസമായി മുള്ളമ്പാറയിലെ ബന്ധുവീട്ടിലായിരുന്നു താമസം. മഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ കാലിനു ശസ്ത്രക്രിയ നടത്തിയിരുന്നു.
കഴിഞ്ഞ 8ന് പനി ബാധിച്ചു സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. 20ന് ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് റഫര്‍ ചെയ്തു. ഇവിടെ നടത്തിയ പരിശോധനയിലാണ് ചെള്ളുപനി, കോവിഡ് എന്നിവ സ്ഥിരീകരിച്ചത്. പ്രദേശത്ത് ആരോഗ്യവകുപ്പ് ബോധവല്‍ക്കരണവും ശുചീകരണവും നടത്തി. പ്രദേശത്ത് പനി ബാധിച്ചവരുണ്ടെങ്കില്‍ ആരോഗ്യവകുപ്പിനെ വിവരം അറിയിക്കണമെന്നും ആശങ്കപ്പെടാനില്ലെന്നും അധികൃതര്‍ അറിയിച്ചു.
RECENT NEWS

പ്രമുഖ ട്രേഡിങ് ആപ്പിന്റെ വ്യാജ പതിപ്പ് ഉപയോഗിച്ച് തട്ടിപ്പ്, മലപ്പുറത്ത് രണ്ടുപേർ പിടിയിൽ
മലപ്പുറം: പ്രമുഖ ട്രേഡിങ് ആപ്പിന്റെ വ്യാജ ആപ്പ് ഇൻസ്റ്റാൾ ചെയ്യിപ്പിച്ച് അതിലൂടെ പണം നിക്ഷേപിച്ച് ലാഭവിഹിതം വിർച്വൽ ആയി കാണിച്ച് ആളുകളെ വിശ്വസിപ്പിച്ച് കോടികൾ തട്ടിയ കേസിൽ പ്രതികളെ മലപ്പുറം സൈബർ ക്രൈം പോലീസ് അറസ്റ്റ് ചെയ്തു. പരാതിക്കാരനിൽ [...]