ഡിഎല്‍എസ്എ സ്പെഷ്യല്‍ ഡ്രൈവിലൂടെ മലപ്പുറത്ത് തീര്‍പ്പാര്‍ക്കിയത് 6160 കേസുകള്‍
മഞ്ചേരി: കോടതികളില്‍ കെട്ടിക്കിടക്കുന്ന പെറ്റി കേസുകള്‍ക്ക് തീര്‍പ്പുണ്ടാക്കുന്നതിനായി ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി നടപ്പിലാക്കിയ സ്പെഷ്യല്‍ ഡ്രൈവില്‍ 6160 കേസുകള്‍ അവസാനിപ്പിക്കാനായി. പിഴയൊടുക്കി തീര്‍പ്പാക്കാവുന്ന കേസുകളിലാണ് സത്വര നടപടിയിലൂടെ തീര്‍പ്പുണ്ടാക്കിയത്. ജില്ലയിലെ വിവിധ കോടതികളില്‍ നടന്ന അദാലത്തില്‍ 1,45,89,850 രൂപയാണ് പിഴയായി അടപ്പിച്ചത്. 158 പ്രീ ലിറ്റിഗേഷന്‍ കേസുകള്‍ക്ക് തീര്‍പ്പായപ്പോള്‍ 254 ക്രിമിനല്‍ കേസുകളാണ് ഒത്തു തീര്‍പ്പായത്. 25 കുടുംബ കേസുകളും 24 സിവില്‍ കേസുകളും തീര്‍പ്പായവയില്‍പ്പെടും. 240 വാഹന അപകട കേസുകള്‍ തീര്‍പ്പായപ്പോള്‍ നഷ്ടപരിഹാരമായി 4,97,93,995 രൂപ നല്‍കാന്‍ വിധിയായി. മഞ്ചേരി ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി: 88 കേസുകള്‍, 362800 രൂപ പിഴ. മഞ്ചേരി ജെഎഫ്സിഎം കോടതി : 741 കേസുകള്‍, 2300300 രൂപ പിഴ. മലപ്പുറം മജിസ്ട്രേറ്റ് കോടതി: 950 കേസുകള്‍, 1810500 രൂപ പിഴ. തിരൂര്‍ കോടതി : 736 കേസുകള്‍, 2477100 രൂപ പിഴ. പൊന്നാനി കോടതി : 635 കേസുകള്‍, 1172550 രൂപ പിഴ. പെരിന്തല്‍മണ്ണ ജെഎഫ്സിഎം 1 : 473 കേസുകള്‍, 632100 രൂപ പിഴ. പെരിന്തല്‍മണ്ണ ജെഎഫ്സിഎം 2 : 555 കേസുകള്‍, 1120700 രൂപ പിഴ. നിലമ്പൂര്‍ കോടതി : 590 കേസുകള്‍, 2240700 രൂപ പിഴ. പരപ്പനങ്ങാടി ജെഎഫ്സിഎം 1 : 1239 കേസുകള്‍, 2126500 രൂപ പിഴ. പുലാമന്തോള്‍ ജെഎഫ്സിഎം : 147 കേസുകള്‍, 298300 രൂപ പിഴ. എടപ്പാള്‍ കോടതി : 6 കേസുകള്‍, 6500 രൂപ പിഴ. എന്നിങ്ങനെയാണ് കണക്ക്.
മഞ്ചേരി ജില്ലാ കോടതി സമുച്ചയത്തില്‍ നടന്ന സ്പെഷ്യല്‍ ഡ്രൈവിന് ഡിഎല്‍എസ്എ ചെയര്‍മാന്‍ ജില്ലാ സെഷന്‍സ് ജഡ്ജ് എസ് മുരളീകൃഷ്ണ, സെക്രട്ടറി സബ്ജഡ്ജ് കെ നൗഷാദലി, അഡീഷണല്‍ ജില്ലാ ജഡ്ജ് എസ് നസീറ, പോക്സോ അതിവേഗ കോടതി ജഡ്ജ് പി ടി പ്രകാശന്‍, മുന്‍സിഫ് ആര്‍ കെ രമ എന്നിവര്‍ നേതൃത്വം നല്‍കി.
RECENT NEWS
നിപ: 175 പേര് സമ്പര്‍ക്ക പട്ടികയില്‍ – മന്ത്രി വീണാ ജോര്‍ജ്
0483 2732010, 0483 2732060 എന്നീ നമ്പറുകളില്‍ വിളിച്ചാല്‍ നിപ കണ്ട്രോള് സെല്ലുമായി ബന്ധപ്പെടാം.