മലപ്പുറം ചെറുകരയിലെ നാലുവയസ്സുകാരന്റെ ശ്വാസനാളത്തില്‍ കളിപ്പാട്ടത്തിന്റെ സ്റ്റീല്‍ ബാറ്ററി കുടുങ്ങി

മലപ്പുറം ചെറുകരയിലെ നാലുവയസ്സുകാരന്റെ  ശ്വാസനാളത്തില്‍ കളിപ്പാട്ടത്തിന്റെ സ്റ്റീല്‍ ബാറ്ററി കുടുങ്ങി

പെരിന്തല്‍മണ്ണ: 4 വയസ്സുകാരന്റെ ശ്വാസനാളത്തില്‍ കുടുങ്ങിയ കളിപ്പാട്ടത്തിന്റെ സ്റ്റീല്‍ ബാറ്ററി ഭാഗം എന്‍ഡോസ്‌കോപ്പി വഴി പുറത്തെടുത്തു. ചെറുകര സ്വദേശിയായ കുട്ടി വീടിനകത്ത് കളിക്കുന്നതിനിടെ കളിപ്പാട്ട ഭാഗം അബദ്ധത്തില്‍ മൂക്കിലൂടെ ശ്വസന നാളത്തിലേക്ക് ഇറങ്ങുകയായിരുന്നു. പെരിന്തല്‍മണ്ണ അസന്റ് ഇഎന്‍ടി ആശുപത്രിയിലെ ഇഎന്‍ടി സര്‍ജന്‍ ഡോ.അപര്‍ണ രാജന്‍, ഡോ.കെ.ബി.ജലീല്‍ എന്നിവരുടെ നേതൃത്വത്തിലാണ് കളിപ്പാട്ട ഭാഗം സര്‍ജറി കൂടാതെ പുറത്തെടുത്തത്.

Sharing is caring!