നീന്തല്‍ സര്‍ട്ടിഫിക്കറ്റ് മലപ്പുറത്ത് ഉന്തുംതള്ളും പലയിടത്തും സംഘര്‍ഷാവസ്ഥ.
മലപ്പുറം: പ്ലസ് വണ്‍ പ്രവേശനത്തിന് ഗ്രേസ് മാര്‍ക്ക് നല്‍കുന്ന നീന്തല്‍ സര്‍ട്ടിഫിക്കറ്റിനുള്ള പ്രാവീണ്യ പരിശോധന മലപ്പുറം ജില്ലയിലെ മൂന്ന് കേന്ദ്രങ്ങളില്‍ നടന്നു. പലയിടത്തും സംഘര്‍ഷാവസ്ഥ. എല്ലായിടത്തും വിദ്യാര്‍ഥികളുടെ നീണ്ട നിരയുണ്ടായിരുന്നു. രാവിലെ ഒമ്പത് മണിയോടെ തന്നെ പരിശോധനക്കായി വിദ്യാര്‍ഥികള്‍ കേന്ദ്രങ്ങളിലെത്തി. കുറഞ്ഞ കേന്ദ്രങ്ങളില്‍ കൂടുതല്‍ കുട്ടികളെത്തിയത് അധികൃതരെയും കുഴക്കി. പരിശോധനക്കെത്തിയ പെണ്‍കുട്ടികളാണ് കൂടുതല്‍ പ്രയാസം നേരിട്ടത്. 12 മണിയായപ്പോഴുക്കും വിദ്യാര്‍ഥികളെ കൊണ്ട് കേന്ദ്രങ്ങള്‍ നിറയുന്ന സാഹചര്യവുമുണ്ടായി. മലപ്പുറം മേല്‍മുറിയിലെ അഞ്ചീനികുളം, കാലിക്കറ്റ് യൂനിവേഴ്‌സിറ്റി നീന്തല്‍കുളം, പെരിന്തല്‍മണ്ണ കക്കൂത്ത് സില്‍വര്‍ മൗണ്ട് ഇന്റര്‍ നാഷണല്‍ സ്‌കൂള്‍ നീന്തല്‍കുളം എന്നിവയാണ് പ്രാവീണ്യ പരിശോധനക്കായി അധികൃതര്‍ നിശ്ചയിച്ചത്. പെരിന്തല്‍മണ്ണയില്‍ പെരിന്തല്‍മണ്ണ നഗരസഭയും ബ്ലോക്കും, മലപ്പുറത്ത് അരീക്കോട് ബ്ലോക്ക്, മഞ്ചേരി, കോട്ടക്കല്‍ നഗരസഭകള്‍, തേഞ്ഞിപ്പലത്ത് തിരൂര്‍ ബ്ലോക്ക്, നഗരസഭ, താനൂര്‍ ബ്ലോക്ക്, നഗരസഭ എന്നിങ്ങനെയാണ് പരിശോധന നടത്താന്‍ നിശ്ചയിച്ചത്. എന്നാല്‍ വിദ്യാര്‍ഥികളുടെ എണ്ണം വര്‍ധിച്ചതോടെ കേന്ദ്രങ്ങളിലെ പരിശോധന അധികൃതര്‍ നിര്‍ത്തിവെച്ചു. അതേ സമയം തുടര്‍ന്ന് .
ശനിയാഴ്ച വരെ നീന്തല്‍ പരിശോധന സംവിധാനം നീട്ടി തീരുമാനമായിട്ടുണ്ട്. ഒരു കേന്ദ്രം കൂടി അനുവദിച്ചിട്ടുണ്ട്. നീന്തലറിയാവുന്ന മുഴുവന്‍ കുട്ടികള്‍ക്കും സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ സാഹചര്യമുണ്ടാക്കും. നിലവിലെ സംവിധാനം അവസാനിച്ചാലും നീന്തലറിയാവുന്നവര്‍ ശേഷിക്കുന്നുണ്ടെങ്കില്‍ പിന്നീട് മറ്റു സംവിധാനങ്ങള്‍ പരിശോധിക്കും.
മറ്റു കേന്ദ്രങ്ങളില്‍ നേരത്തെ തീരുമാനിച്ച പ്രകാരവും മേല്‍മുറിയിലെ നീന്തല്‍ കുളത്തില്‍ തീരുമാനിച്ചിരുന്ന ബ്ലോക്ക് പഞ്ചായത്തിനെയും മുനിസിപ്പാലിറ്റികളെയും പുനക്രമീകരിച്ച സമയക്രമത്തില്‍ മേല്‍മുറി, പൊന്മള നീന്തല്‍ കുളങ്ങളില്‍ നടക്കും.
രക്ഷിതാക്കള്‍ ഷെഡ്യൂള്‍ അനുസരിച്ചുള്ള അതാത് കേന്ദ്രങ്ങളില്‍ തന്നെ കുട്ടികളുമായി എത്തിച്ചേരണമെന്ന് നിര്‍ദേശിക്കുന്നു. ഇന്ന് മലപ്പുറം മേല്‍മുറിയില്‍ അരീക്കോട് ബ്ലോക്ക് പഞ്ചായത്ത് മാത്രമാണ് വരേണ്ടിയിരുന്നത്. എന്നാല്‍ കൊണ്ടോട്ടി, മലപ്പുറം ബ്ലോക്കുകളിലേയും കോട്ടക്കല്‍ മുനിസിപ്പലിറ്റിയിലെയും കുട്ടികള്‍ വരെ ഇന്ന് അവിടെ എത്തിയിരുന്നു.
നീന്തല്‍ പരിശോധന ആണെന്നും പരിശീലനമല്ലെന്നും മനസ്സിലാക്കി, നീന്തല്‍ അറിയാവുന്നവര്‍ മാത്രം വന്നാല്‍ മതിയാവും
RECENT NEWS
നിപ: 175 പേര് സമ്പര്ക്ക പട്ടികയില് – മന്ത്രി വീണാ ജോര്ജ്
0483 2732010, 0483 2732060 എന്നീ നമ്പറുകളില് വിളിച്ചാല് നിപ കണ്ട്രോള് സെല്ലുമായി ബന്ധപ്പെടാം.