കാശ്മീരിലേക്ക് കാല്‍നടയായിപോയി മലപ്പുറത്തെ മലപ്പുറത്തെ പെയ്ന്റിംഗ് ജോലിക്കാരനായ യുവാവ്

കാശ്മീരിലേക്ക് കാല്‍നടയായിപോയി മലപ്പുറത്തെ മലപ്പുറത്തെ പെയ്ന്റിംഗ് ജോലിക്കാരനായ യുവാവ്

മലപ്പുറം: നിലമ്പൂരില്‍ നിന്ന് കാല്‍നടയായി കാശ്മീരിലേക്ക് യാത്ര ആരംഭിച്ചിരിക്കുകയാണ് മലപ്പുറം നിലമ്പൂരിലെ പെയിന്‍ന്റിങ് ജോലിക്കാരനായ യുവാവ്. തിരുവാലി ഷാരത്ത് കുന്ന് താരിയന്‍ വീട്ടില്‍ രവി – റീന ദമ്പതികളുടെ മകന്‍ ഷൈണവാണ് ഈ വേറിട്ട സഞ്ചാരി. ഇന്നലെ രാവിലെയാണ് വൈഷ്ണവ് കാല്‍നടയായി നിലബുരില്‍ നിന്നു ലഡാക്കിലേക്ക് യാത്രാ തിരിച്ചത്. മലപ്പുറത്തുനിന്ന് സമാനമായ രീതിയില്‍ ഈ അടുത്ത കാലത്ത് നിരവധി പേരാണ് വിവിധ ഇടങ്ങളിലേക്ക് യാത്രതിരിച്ചത്.
ഇതില്‍ കാശ്മീരിലേക്ക് യാത്ര പുറപ്പെട്ട വൈഷ്ണവും മക്കയിലേക്ക് യാത്ര പുറപ്പെട്ട വളാഞ്ചേരി സ്വദേശി ശിഹാബ് ഉള്‍പ്പെടെയുള്ളവരുടെ നീണ്ട നിരതന്നെയുണ്ട്. നിലവില്‍ വൈഷ്ണവ് പ്രതിദിനം 50 കിലോമീറ്റര്‍ ദുരം കാല്‍നടയായി സഞ്ചരിച്ചു ലക്ഷ്യ സ്ഥലത്തേക്ക് എത്താനാണ് ഉദ്ദേശിക്കുന്നത്. ഇങ്ങനെ 2846കിലോമീറ്റര്‍ താണ്ടി രണ്ടര മാസത്തിനുള്ളില്‍ തന്റെ ലക്ഷ്യസ്ഥാനമായ ലഡാക്കില്‍ എത്തിച്ചേരാന്‍ കഴിയും എന്നാണ് താന്‍ പ്രതീക്ഷിക്കുന്നത് എന്ന് വൈഷ്ണവ് പറഞ്ഞു. പ്ലസ് ടു വിദ്യാഭ്യാസത്തിന് ശേഷം പെയിന്റിംഗ് തൊഴിലാളിയാണ് ഈ യുവാവ്. സൈക്കിള്‍ സവാരിയില്‍ തല്‍പരനാണ്. ആദ്യമായാണ് കാല്‍നടയായി ഇത്രയും വലിയ ഒരു യാത്ര ഒറ്റക്ക് പോകുന്നത്.

മാസങ്ങളായി ഈ യാത്രക്കുള്ള ഒരുക്കത്തിലായിരുന്നു. ആവശ്യത്തിനുള്ള പണം പെയിന്റിംഗ് ജോലിയിലൂടെ കണ്ടെത്തിയിട്ടുണ്ട്. ബാക്കി വരുന്നത് വീട്ടുകാരും സുഹൃത്തുക്കളും ഉള്‍പ്പടെയുള്ളവര്‍ സഹായിച്ചു ഇതെല്ലാം ഉപയോഗിച്ചാണ് യാത്രയുടെ ചിലവ് കണ്ടെത്തുന്നത് എന്ന് വൈഷ്ണവ് പറഞ്ഞു. ലഡാക്കില്‍ എത്തിയ ശേഷം ട്രെയിന്‍ മാര്‍ഗം നാട്ടിലേക്ക് മടങ്ങാനാണ് നിലവില തീരുമാനം. രാത്രിയില്‍ ടെന്റ് കെട്ടി താമസിക്കും. ഇതിനുള്ള എല്ലാ സാമഗ്രികളും കയ്യില്‍ കരുതിയിട്ടുണ്ട്.

തുടര്‍ന്ന് ഇന്ത്യയിലെ പ്രധാന നഗരങ്ങള്‍ താണ്ടിവേണം വൈഷ്ണവിന് ആയിരക്കണക്കിന് കിലോമീറ്റര്‍ അപ്പുറമുള്ള ലഡാക്കില്‍ എത്താന്‍. കാല്‍നടയാത്ര സൂചിപ്പിക്കുന്ന ബോര്‍ഡ് പുറത്ത് പ്രദര്‍ശിപ്പിച്ചാണ് യാത്ര. ചെറുപ്പത്തിലെ യാത്രകളില്‍ ഏറെക്കല്‍പരനായ ഈ യുവാവ് നിരവധി സ്ഥലങ്ങള്‍ സൈക്കിള്‍ സവാരിയിലൂടെ സന്ദര്‍ശിച്ചിട്ടുണ്ട്. അതേസമയം ലഡാക്കില്‍ എത്തും തിരിച്ചുവരുന്നതുവരെ എല്ലാവരുടെയും എല്ലാവിധ സപ്പോര്‍ട്ടും ഉണ്ടാവണം എന്ന് വൈഷ്ണവ് പറഞ്ഞു.

 

Sharing is caring!