വെഗന്‍സ പ്രീമിയര്‍ ലീഗില്‍ 55കാരന്‍ മുതല്‍ 17കാരന്‍ വരെ

മലപ്പുറം: കോഡൂര്‍ പാലക്കല്‍ മൈത്രി നഗര്‍ വെഗന്‍സ ക്ലബ്ബിന്റെ നേതൃത്വത്തില്‍ രണ്ടാമത് പ്രാദേശിക പ്രീമിയര്‍ ലീഗ് ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പ് സംഘടിപ്പിച്ചു. വട്ടപ്പറമ്പ് ടെര്‍ഫ് മൈതാനിയില്‍ നടന്ന മത്സരത്തില്‍ പത്തു ടീമുകളിലായി 55 കാരന്‍ മുതല്‍ 17 വയസ്സുകാരന്‍വരെയുള്ള പ്രദേശത്തെ അറുപതുപേരാണ് പങ്കെടുത്തത്. നാട്ടിലെ പുതിയ താരോദങ്ങളെ കണ്ടെത്താനും സൗഹാര്‍ദങ്ങള്‍ നിലനിര്‍ത്താനും ഉപകരിക്കുന്ന രീതിയിലാണു മത്സരങ്ങള്‍ നടത്തിയതെന്ന് ക്ലബ്ബ് പ്രസിഡന്റ് വി.പി. ഷാനവാസും സെക്രട്ടറി വി.പി. നിസാമുംപറഞ്ഞു.

 

 

Sharing is caring!