വ്യാപാരിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മര്‍ദിച്ച് കാറും, പണവും കവര്‍ന്നു. പ്രായപൂര്‍ത്തിയാകാത്ത പ്രതി അടക്കം മൂന്നുപേര്‍ പിടിയില്‍

മലപ്പുറം: കോട്ടക്കല്‍ സ്വദേശി ആയ വ്യാപാരിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മര്‍ദിച്ച് കാറും, പണവും കവര്‍ന്നു. അവസാനം നടുറോഡില്‍ ഇറക്കിവിട്ടു.കേസില്‍ പ്രായപൂര്‍ത്തിയാകാത്ത പ്രതി അടക്കം മൂന്നുപേര്‍ പിടിയില്‍. കോട്ടക്കല്‍ സ്വദേശി ആയ വ്യാപാരിയെ കാക്കഞ്ചേരിയില്‍ വെച്ചു സോഷ്യല്‍ മീഡിയ വഴി അപകീര്‍ത്തിപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി കാറില്‍ കയറ്റി കൊണ്ടുപോയി വാഴയൂര്‍ മലയുടെ മുകളില്‍ വിജനമായ സ്ഥലത്ത് വെച്ച് കത്തി, ചുറ്റിക എന്നിവക്കൊണ്ട് അപായപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയ കേസിലെ പ്രതികളെ തേഞ്ഞിപ്പലം പോലീസ് അറസ്റ്റ് ചെയ്തു.
രാമനാട്ടുകര പെരുമുഖം സ്വദേശികളായ പ്രണവ് , ഷഹദ് ഷെമിം , മറ്റൊരു പ്രായപൂര്‍ത്തിയാകാത്തവന്‍ എന്നിവരാണ് അറസ്റ്റിലായത്.
ഭീഷണിപെടുത്തി പരാതിക്കാരന്റെ കാറില്‍ കൊണ്ട് പോവുകയായിരുന്നു. പ്രതികള്‍ക്ക് അവര്‍ പറഞ്ഞു കൊടുത്ത നമ്പറിലേക് പരാതിക്കാരനെക്കൊണ്ട് ബലമായി പതിനായിരം രൂപ
അയപ്പിക്കുകയും അഞ്ചു ലക്ഷം രൂപ തന്നാല്‍ മാത്രമേ വണ്ടി വിട്ടുതരികയുള്ളു എന്നുപറഞ്ഞു മര്‍ദിച്ച് അവശനാക്കിയ ശേഷം രാത്രി പന്ത്രണ്ടു മണിയോടെ രാമനാട്ടുകര ബസ്റ്റാന്‍ഡിന് മുന്നില്‍ ഇറക്കിവിട്ട് കാറുമായി കടന്ന് കളയുകയും ചെയ്യുകയായിരുന്നു.
തേഞ്ഞിപ്പലം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു അന്വേഷണം നടത്തി വരവേ പ്രതികളെക്കുറിച്ച് വിവരം ലഭിച്ചതില്‍ കൊണ്ടോട്ടി ഡി.വൈ. എസ്. പി അഷ്റഫിന്റെ നിര്‍ദ്ദേശപ്രകാരം, തേഞ്ഞിപ്പലം സി.ഐ എന്‍ ബി ഷൈജു , എസ്.ഐ സംഗീത് പുനത്തിലും സംഘ വുമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
പ്രതികള്‍ തട്ടിക്കൊണ്ടുപോയ കാര്‍ കസ്റ്റഡിയിലെടുത്തു. മൂന്നാമത്തെ പ്രതിക്ക് പ്രായ പൂര്‍ത്തിയാകാത്തതിനാല്‍ ഇയാളെ ജുവനൈല്‍ ബോര്‍ഡ് മുമ്പാകെ. ഹാജരാക്കി.
RECENT NEWS

കരിപ്പൂരില്‍ ശരീരത്തിനുള്ളില്‍ ഒളിപ്പിച്ച് കടത്തിയ 45 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി
കരിപ്പൂര്‍: അബുദാബിയില്‍ നിന്നും എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാന്തതില്‍ ശരീരത്തിനുള്ളില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച 863 ഗ്രാം സ്വര്‍ണമിശ്രിതം പിടികൂടി. കോഴിക്കോട് കല്ലാച്ചി സ്വദേശിയായ ചെറിയതയ്യില്‍ ഷമീമില്‍ (26) ആണ് സ്വര്‍ണം കടത്താന്‍ [...]