മലപ്പുറത്ത് ഓടിനടന്ന് വിവാഹം കഴിക്കല്‍. തട്ടിപ്പുവീരന്‍ പിടിയില്‍

മലപ്പുറത്ത് ഓടിനടന്ന് വിവാഹം കഴിക്കല്‍. തട്ടിപ്പുവീരന്‍ പിടിയില്‍

മലപ്പുറം: മലപ്പുറത്ത് ഓടിനടന്ന് വിവാഹം കഴിച്ച് തട്ടിപ്പു നടത്തിയ പ്രതി പിടിയില്‍. വ്യാപകമായി വിവാഹം കഴിച്ച് സ്വര്‍ണം തട്ടിയെടുത്തും സാമ്പത്തിക ബാധ്യതയുണ്ടാക്കിയും മുങ്ങുന്ന വിവാഹത്തട്ടിപ്പുവീരന്‍ അവസാനം പിടിയില്‍. വിവിധയിടങ്ങളില്‍ വിവാഹത്തട്ടിപ്പ് നടത്ത
ുന്ന പ്രതിയെ കോട്ടക്കല്‍ പോലീസാണ് പിടികൂടിയത്.

കൊല്ലം മൈനാഗപ്പള്ളി പുത്തന്‍പുര വടക്കേതില്‍ സജീറിനെയാണ് മലപ്പുറം കോട്ടക്കല്‍ പോലീസ് അറസ്റ്റ് ചെയ്തത്. വേങ്ങര,അരീക്കോട്, ഒതുക്കുങ്ങല്‍, വെട്ടിച്ചിറ,നിലമ്പൂര്‍ എന്നിവിടങ്ങളില്‍ നിന്നും പ്രതി വിവാഹം കഴിച്ചിട്ടുണ്ട്. തുടര്‍ന്ന് ഇയാള്‍ സ്വര്‍ണാഭരണങ്ങള്‍ വിറ്റും സാമ്പത്തിക ബാധ്യത വരുത്തിയും മുങ്ങുകയാണ് പതിവെന്ന് പോലീസ് പറഞ്ഞു.

രണ്ട് വര്‍ഷം മുന്‍പ് കോടതി ഇയാളെ പിടികിട്ടാപ്പുള്ളിയായും പ്രഖ്യാപിച്ചിരുന്നു. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് നിലമ്പൂര്‍ സ്വദേശിനിയുമൊത്ത് കാടാമ്പുഴയില്‍ വാടകയ്ക്കു താമസിച്ചിരുന്ന പ്രതി വെട്ടിച്ചിറയില്‍ നിന്നും പിടിയിലാകുന്നത്. നിലവില്‍ ഇയാള്‍ എത്ര സ്ത്രീകളെ വിവാഹം കഴിച്ചിട്ടുണ്ടെന്ന് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പോലീസ് അന്വേഷിച്ചുവരികയാണ്. പ്രതിക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. കോട്ടയ്ക്കല്‍ എസ്‌ഐ എസ്‌കെ പ്രിയന്‍, എസ്‌ഐ സുഗീഷ് കുമാര്‍, സിപിഒ സുധീഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ പിടികൂടിയത്.

 

Sharing is caring!