കഞ്ചാവ് വില്‍പ്പനക്കിടെ മലപ്പുറത്ത് യുവാവ് പിടിയില്‍

കഞ്ചാവ് വില്‍പ്പനക്കിടെ മലപ്പുറത്ത് യുവാവ് പിടിയില്‍

മലപ്പുറം: തിരൂര്‍ ടൗണില്‍ കഞ്ചാവ് പൊതികളുമായി വില്‍പ്പനയ്‌ക്കെത്തിയ ആതവനാട് സ്വദേശി വെട്ടിക്കാട്ടില്‍ ഷനൂപ്(35)നെ തിരൂര്‍ പോലീസ് പിടികൂടി. നിരവധി മോഷണ കേസുകളിലും ലഹരിമരുന്നു കേസുകളിലും പ്രതിയായ ജയിലില്‍നിന്നും അല്‍പകാലം മുന്‍പാണ് പുറത്തിറങ്ങിയത്. തിരൂര്‍ ബസ് സ്റ്റാന്‍ഡ് പരിസരത്ത് വെച്ച് സംശയാസ്പദമായി കണ്ടതില്‍ പോലീസ് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പൊതികള്‍ കണ്ടെടുത്തത് . തിരൂര്‍ സി.ഐ ജിജോ.എംജെ, എസ്.ഐ ജലീല്‍ കറുത്തേടത്ത്, പ്രൊബേഷന്‍ എസ്.ഐ സനീത് എന്നിവരുള്‍പ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്.പ്രതിക്ക് മലപ്പുറം ജില്ലയിലെ പല പോലീസ് സ്റ്റേഷനുകളിലും,അടിപിടി, പിടിച്ചു പറിയും,മോഷണം തുടങ്ങിയ കേസുകള്‍ ഉണ്ട്…. തിരൂര്‍ കോടതിയില്‍ ഹാജരാക്കി പ്രതിയെ റിമാന്‍ഡ് ചെയ്തു

 

Sharing is caring!