മലപ്പുറത്ത് വിദ്യാര്‍ത്ഥിനി വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍

മലപ്പുറത്ത് വിദ്യാര്‍ത്ഥിനി വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍

മലപ്പുറം: മലപ്പുറം പെരുവള്ളൂരില്‍ വിദ്യാര്‍ത്ഥിനിയെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. മലപ്പുറം പെരുവള്ളൂര്‍ പറമ്പില്‍ പീടിക സ്വദേശി കരുവാന്‍തടത്തില്‍ അയ്യപ്പന്റെ മകള്‍ ആരതി (16) യെ മരണപ്പെട്ട നിലയില്‍ കണ്ടെത്തി. ഇന്ന് ഉച്ചക്ക് ഒരു മണിയോടെയാണ് വീട്ടില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഉടനെ തിരൂരങ്ങാടി ഗവണ്‍മെന്റ് ഹോസ്പിറ്റലില്‍ എത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ഹോസ്പിറ്റലില്‍.

യുവതി സ്വന്തംവീട്ടില്‍ തീ കൊളുത്തി മരിച്ചു

ഭര്‍തൃമതിയും മൂന്നുകുഞ്ഞുങ്ങളുടെ മാതാവുമായ 31കാരി യുവതി സ്വന്തംവീട്ടില്‍ തീ കൊളുത്തി മരിച്ചു. മലപ്പുറം വേങ്ങര കുറ്റൂര്‍ നോര്‍ത്തിലെ നടുവിലപ്പള്ളി കുഞ്ഞി മുഹമ്മദിന്റെ മകള്‍ സീനത്ത്(31) ആണ് സ്വന്തംവീട്ടില്‍ കഴിഞ്ഞ ദിവസം രാവിലെ തീ കൊളുത്തി മരിച്ചത്. തീ ആളുന്നതു കണ്ട് തൊട്ടടുത്ത വീട്ടിലെ സ്ത്രീകള്‍ ഓടിവന്നെങ്കിലും അപ്പോഴേക്കും മാരകമായി പൊള്ളലേറ്റിരുന്നു. യുവതിയെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയെങ്കിലും പുലര്‍ച്ചെയോടെ മരണത്തിനു കീഴടങ്ങുകയായിരുന്നു. ഭര്‍തൃമതിയായ യുവതിക്കു മൂന്നു മക്കളുണ്ട്. സ്വയം തീകൊളുത്തി മരിച്ചതാണെന്നാണ് പ്രാഥമിക നിഗമനം മരണവുമായി ബന്ധപ്പെട്ടു പോലീസ് ബന്ധുക്കളുടേയും അയല്‍വാസികളുടേയും മൊഴിയെടുത്തു. വിശദമായ അന്വേഷണം നടത്താനുള്ള നീക്കത്തിലാണ് പോലീസ്. മൃതദേഹം വ്യാഴാഴ്ച വൈകുന്നേരത്തോടെ കൊറ്റശേരിപ്പുറായ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ മറവു ചെയ്തു. ഭര്‍ത്താവ് :കള്ളത്താംപറമ്പില്‍ ഷരീഫ് (ചേറ്റിപ്പുറം മാട്) മാതാവ് : നെടുമ്പള്ളി ആയിഷക്കുട്ടി. മക്കള്‍ :ആരിഫ്, നഹ്ല, റബീഹ്.

 

 

Sharing is caring!