പി കെ ബഷീറിനെതിരെ കേസെടുക്കണമെന്ന്

പി കെ ബഷീറിനെതിരെ കേസെടുക്കണമെന്ന്

മഞ്ചേരി: മുന്‍ വൈദ്യുതി മന്ത്രിയും ഉടുമ്പന്‍ചോല എം എല്‍ എയുമായ എം എം. മണിയെ പൊതുവേദിയില്‍ വെച്ച് വ്യക്തിഹത്യ ചെയ്ത ഏറനാട് മണ്ഡലം എം എല്‍ എയും മുസ്ലീം ലീഗ് നേതാവുമായ പി കെ ബഷീറിനെതിരെ കേസെടുക്കണമെന്ന് നാഷണല്‍ യൂത്ത് ലീഗ് ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു.  ഇത് സംബന്ധിച്ച് ജില്ലാ സെക്രട്ടറി സാലിം മഞ്ചേരി ഡിജിപി അനില്‍കാന്തിന് പരാതി നല്‍കി.  സ്റ്റേജും മൈക്കും കിട്ടിയാല്‍ ആര്‍ക്കും ആരെ കുറിച്ചും എന്തും വിളിച്ച് പറയാമെന്ന തെറ്റായ സന്ദേശമാണ് പി കെ ബഷീറിന്റെ പരാമര്‍ശത്തിലൂടെ പുറത്ത് വന്നതെന്ന് സാലിം ചൂണ്ടിക്കാട്ടി.

Sharing is caring!