മലപ്പുറത്ത് ബാലവിവാഹം തടഞ്ഞു

മലപ്പുറത്ത് ബാലവിവാഹം തടഞ്ഞു

മലപ്പുറം: മലപ്പുറം വനിതാ ശിശു വികസന ഉദ്യോഗസ്ഥര്‍ ഇടപെട്ട് ബാലവിവാഹം തടഞ്ഞു. തൊണ്ടിവളവിനു സമീപം താമസിക്കുന്ന കുടുംബത്തിലെ 17 വയസ്സുകാരിയും താമരശ്ശേരി സ്വദേശിയും തമ്മിലുള്ള വിവാഹം ഇന്നലെ രാവിലെ നടത്തേണ്ടതായിരുന്നു. വിവരം അറിഞ്ഞ് കാളികാവ് ഐസിഡിഎസ് ഓഫിസര്‍ പി.സുബൈദ, സുപ്പര്‍വൈസര്‍ സുജാത മണിയില്‍ എന്നിവരും സംഘവും പെണ്‍കുട്ടിയുടെ വീട്ടിലെത്തി.

ചടങ്ങിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി വരനും കൂട്ടരും എത്താന്‍ കാത്തിരിക്കുകയായിരുന്നു കുടുംബം. വിവാഹം നടത്തിയാല്‍ നേരിടേണ്ട ഭവിഷ്യത്ത് ഉദ്യോഗസ്ഥര്‍ മാതാപിതാക്കളെ ബോധ്യപ്പെടുത്തി. തുടര്‍ന്ന് ബാലവിവാഹ നിരോധന നിയമപ്രകാരം നിലമ്പൂര്‍ ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയില്‍നിന്ന് ഇന്‍ജങ്ഷന്‍ ഉത്തരവു വാങ്ങി. പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ 28ന് കോടതിയില്‍ ഹാജരാകണം.

 

Sharing is caring!