ഉറക്കത്തില്‍ അബദ്ധവശാല്‍ വെപ്പുപ്പല്ല് തൊണ്ടയിലിറങ്ങി അന്നനാളത്തില്‍ കുടുങ്ങി. പുറത്തെടുത്തത് എന്‍ഡോസ്കോപി സംവിധാനത്തിലൂടെ
മലപ്പുറം: മണ്ണാര്‍ക്കാട് തെങ്കര സ്വദേശിയായ മുപ്പത്തിയൊമ്പതുകാരന്റെ തൊണ്ടയില്‍ കുരുങ്ങിയ വെപ്പുപല്ല്
പെരിന്തല്‍മണ്ണ മൗലാന ആശുപത്രിയില്‍ എന്‍ഡോസ്കോപി സംവിധാനത്തിലൂടെ പുറത്തെടുത്തു. ഉറക്കത്തില്‍ അബദ്ധവശാല്‍ വെപ്പുപ്പല്ല് തൊണ്ടയിലിറങ്ങി അന്നനാളത്തില്‍ കുടുങ്ങിയ നിലയില്‍ മൗലാന ആശുപത്രിയില്‍ യുവാവിനെ പ്രവേശിപ്പിക്കുകയായിരുന്നു. തുടര്‍ന്നു ആശുപത്രിയിലെ ഗ്യാസ്ട്രോ എന്ററോളജി വിഭാഗം യൂണിറ്റ് -2 മേധാവി ഡോ. ടോണി ജോസഫ് ആണ് പുറത്തെടുത്തത്. സമാനമായ രീതിയില്‍ മലപ്പുറം ഏപ്പിക്കാട് സ്വദേശിയായ മുപ്പതുകാരന്റെ അന്നനാളത്തില്‍ കുടുങ്ങിയ ചക്കയുടെ കുരുവും ഡോ. ടോണി ജോസഫ് എന്‍ഡോസ്കോപിയിലൂടെ പുറത്തെടുത്തിരുന്നു. ഇത്തരത്തിലുള്ള അസംസ്കൃത വസ്തുക്കള്‍, ഭക്ഷണ പദാര്‍ഥങ്ങള്‍ തൊണ്ടയില്‍ കുടുങ്ങിയ അവസ്ഥയില്‍ രോഗിയെ ഉടന്‍ എന്‍ഡോസ്കോപി സംവിധാനമുള്ള ആശുപത്രിയിലെത്തിച്ചാല്‍ ഗുരുതാവസ്ഥയില് നിന്നു രക്ഷപ്പെടുത്താന്‍ സാധിക്കുമെന്നു ഡോ.ടോണി ജോസഫ് അറിയിച്ചു.
RECENT NEWS
കർദിനാൾ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ് ജേക്കബ് കൂവക്കാടിന് ആശംസ നേർന്ന് തങ്ങൾ
മലപ്പുറം: കത്തോലിക്ക സഭയുടെ കര്‍ദിനാളായി ചുമതലയേറ്റ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ് ജേക്കബ് കൂവക്കാടിന് ആശംസകള്‍ നേര്‍ന്ന് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍. കഴിഞ്ഞയാഴ്ച അദ്ദേഹത്തെ വത്തിക്കാനില്‍ വെച്ച് കാണാനും സംസാരിക്കാനുമെല്ലാമുള്ള [...]