കറുപ്പ് കണ്ടാല്‍ പേടിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന് എം.എം മണിയെ കണ്ടാല്‍ എന്തുചെയ്യുമെന്ന് പി.കെ.ബഷീര്‍ എം.എല്‍.എ

മലപ്പുറം: മുന്‍ വൈദ്യുതി മന്ത്രിയും സി.പി.ഐ.എമ്മിന്റെ മുതിര്‍ന്ന നേതാവുമായ എം.എം മണിയെ നിറത്തിന്റെ പേരില്‍ അപമാനിച്ച് മുസ്ലിം ലീഗ് നേതാവും ഏറനാട് എം.എല്‍.എയുമായ പി.കെ ബഷീര്‍. ‘കറുപ്പ് കണ്ടാല്‍ പേടിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന് സംസ്ഥാന കമ്മിറ്റിയില്‍ ചെല്ലുമ്പോള്‍ എം.എം മണിയെ കണ്ടാല്‍ എന്തുചെയ്യും, അയാളുടെ കണ്ണും മുഖവുമെല്ലാം കറുപ്പല്ലേ?’ എന്നായിരുന്നു പി.കെ ബഷീറിന്റെ പരിഹാസം. ഉടുമ്പഞ്ചോല എം.എല്‍.എയാണ് എം.എം. മണി.
വയനാട്ടിലെ കല്‍പ്പറ്റയില്‍ സംഘടിപ്പിച്ച മുസ്ലിം ലീഗ് പ്രവര്‍ത്തക കണ്‍വെന്‍ഷനില്‍ വെച്ചായിരുന്നു എം.എം മണിക്കെതിരായ പി.കെ ബഷീറിന്റെ വര്‍ണാധിക്ഷേപം. സാദിഖലി ഷിഹാബ് തങ്ങള്‍ പങ്കെടുത്ത യോ?ഗത്തിലാണ് സംഭവം. ‘കറുപ്പ് കണ്ടാല്‍ പിണറായിക്ക് പേടി, പര്‍ദ്ദ കണ്ടാലും ഇയാള്‍ക്ക് പേടി.. നാളെ സംസ്ഥാന കമ്മിറ്റിയില്‍ പോവുമ്പോള്‍ എം.എം മണിയെ കണ്ടാല്‍ എന്തായിരിക്കും സ്ഥിതി… കാരണം അയാളുടെ കണ്ണും മോറും കറുപ്പല്ലേ…’. പി.കെ ബഷീറിന്റെ പ്രസംഗത്തില്‍ നിന്നുള്ള ഭാ?ഗമാണിത്.
നിറത്തിന്റെ പേരില്‍ എം.എം. മണിയെ അപമാനിച്ച മുസ്ലിം ലീഗ് എം.എല്‍.എയായ പി.കെ ബഷീറിനെതിരെ സമൂഹ മാധ്യമങ്ങളില്‍ വന്വിമര്ശനങ്ങളാണുയരുന്നത്. പി.കെ ബഷീര്‍ നേരത്തേയും വിവാ?ദ പ്രസം?ഗങ്ങള്‍ നടത്തിയിട്ടുണ്ടെങ്കിലും നിറത്തിന്റെ പേരില്‍ ഒരാളെ രൂക്ഷ ഭാഷയില്‍ പരിഹസിക്കുന്നത് ഇതാദ്യമാണ്.
RECENT NEWS

കരിപ്പൂരിൽ ശരീരത്തിലൊളിപ്പിച്ച് 1.40 കോടി രൂപയുടെ സ്വർണ കടത്ത്, പ്രതിഫലമായി ഉംറ തീർഥാടനത്തിന്റെ ചെലവും
കരിപ്പൂർ: കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം വഴിയുള്ള സ്വർണ കടത്തിന് കുറവില്ല. മലദ്വാരത്തിലും, കാർഡ് ബോർഡ് പെട്ടികൾക്കുള്ളിലുമായി കടത്താൻ ശ്രമിച്ച 2.25 കിലോഗ്രാമോളം സ്വർണമാണ് മൂന്ന് വ്യത്യസ്ത യാത്രക്കാരിൽ നിന്നുമായി കോഴിക്കോട് എയർ കസ്റ്റംസ് [...]