മലപ്പുറത്തെ മൊബൈല്‍ ഷോപ്പിന്റെ ഷട്ടര്‍ തകര്‍ത്ത് മോഷണം, 60,000 രൂപയും 9 മൊബൈല്‍ ഫോണുകളും നഷ്ടപ്പെട്ടു
മലപ്പുറം: മൊബൈല്‍ ഷോപ്പിന്റെ ഷട്ടര്‍ തകര്‍ത്ത് മോഷണം. അറുപതിനായിരം രൂപയും ഒമ്പതു മൊബൈല്‍ ഫോണുകളും നഷ്ടപ്പെട്ടു. സംശയാസപ്ദമായി രണ്ടുപേര്‍. മലപ്പുറം പുലാമന്തോള്‍ ബസ് സ്റ്റാന്‍ഡ്് കോപ്ലക്സിലെ മൊബൈല്‍ ഷോപ്പിലാണ് മോഷണം നടന്നത്. കഴിഞ്ഞ ദിവസം പുലര്‍ച്ചെ മൂന്നു മണിയോടെയാണ് മോഷണം നടന്നത്. പെരിന്തല്‍മണ്ണ പോലീസ് അന്വേഷണം തുടങ്ങി. മൊബൈല്‍ ഷോപ്പിന്റെ ഷട്ടര്‍ തകര്‍ത്താണ് മോഷണം നടന്നിട്ടുള്ളത്. ബസ് സ്റ്റാന്‍ഡിലെയും സമീപഷോപ്പുകളിലെയും സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പരിശോധിച്ചു. ബസ് സ്റ്റാന്‍ഡില്‍ സബ് ട്രഷറിയും ബാങ്കും മറ്റു അനുബന്ധ സ്ഥാപനങ്ങളും ഇതേ കോംപ്ലക്സില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. സബ് ഇന്‍സ്പെക്ടര്‍ ശൈലേഷിന്റെ നേതൃത്വത്തില്‍ ഫോാറന്‍സിക് ഇന്‍സ്പെകടറും സംഘവും തെളിവുകള്‍ ശേഖരിച്ചു. പുലാമന്തോള്‍ ബസ് സ്്്റ്റാന്ഡ് കമ്മിറ്റിയും പഞ്ചായത്ത് ഭരണ സമിതിയും ബസ് സ്റ്റാന്‍ഡ്് കോപ്ലക്സിന്റെ പരിസരങ്ങളില്‍ സ്ഥാപിച്ച സിസിടിവി കാമറകള്‍ കാലങ്ങളായി പ്രവര്‍ത്തനരഹിതമാണ്.
സംശയാസ്പദമായി രണ്ടു പേരെ സമീപത്തെ വ്യാപാര സ്ഥാപനത്തിന്റെ കാമറ ദൃശ്യങ്ങളില്‍ വ്യക്തമായിട്ടുണ്ട്.
RECENT NEWS
ഇടഞ്ഞ ആന ഒരാളെ കൊന്ന സംഭവത്തിൽ കലക്ടർക്ക് ഹൈക്കോടതിയുടെ വിമർശനം
കൊച്ചി: തിരൂർ പുതിയങ്ങാടി നേർച്ചക്കിടെ ആന ഇടഞ്ഞതിനെ തുടർന്ന് ഒരാൾ മരിച്ച സംഭവത്തിൽ വിശദമായ റിപ്പോർട്ട് സമർപ്പിക്കാത്തതിന് മലപ്പുറം ജില്ലാ കലക്ടർക്ക് ഹൈക്കോടതിയുടെ രൂക്ഷവിമർശനം. ഇത്തരമൊരു സംഭവത്തിന്റെ ഗൗരവവും അടിയന്തര സ്വഭാവവും [...]