മലപ്പുറത്തെ 58കാരി ഉംറ കര്‍മ്മത്തിനിടെ മക്കയില്‍ കുഴഞ്ഞ് വീണുമരിച്ചു

മലപ്പുറം: മലപ്പുറത്തെ 58കാരി ഉംറ കര്‍മ്മത്തിനിടെ മക്കയില്‍ കുഴഞ്ഞ് വീണുമരിച്ചു. ഹജ്ജ് കര്‍മ്മത്തിനായി മക്കയില്‍ എത്തിയ മധ്യവയസ്‌ക ഉംറ നിര്‍വഹിക്കുന്നതിനിടെ കുഴഞ്ഞു വീണു മരിച്ചു.
വേങ്ങര ചേറൂര്‍ റോഡ് പൂഴിത്തറ റുഖിയ (58) ആണ് മരിച്ചത്. സൗദി സമയം രാവിലെ 11 ഓടെ ആയിരുന്നു സംഭവം. ഖബറടക്കം മക്കയില്‍ നടക്കും. ഭര്‍ത്താവ്: പരേതനായ മുക്രിയന്‍ കല്ലുങ്ങല്‍ സൈദലവി. മക്കള്‍: സജീറ, സൈഫുന്നിസ, സലൂബ്, സാനിദ്. മരുമക്കള്‍: മുഹമ്മദ് കുട്ടി (കോഴിച്ചെന) ,അബ്ദു റഹീം (വൈലത്തൂര്‍) ,സഹലത്ത്, റംസീയതസ്‌നി.
RECENT NEWS

കോടികളുടെ തട്ടിപ്പ് നടത്തി അഞ്ച് മാസമായി മുങ്ങി നടന്നിരുന്ന കരാട്ട് കുറീസ് ഉടമകളെ പിടികൂടി
നിലമ്പൂര്‍: കോടികളുടെ തട്ടിപ്പ് നടത്തിയ കരാട്ട് കുറീസ് ഉടമകളെ പിടികൂടി പാലക്കാട് ക്രൈംബ്രാഞ്ച്. അഞ്ച് മാസത്തിലേറെയായി പോലീസിനെ വെട്ടിച്ച് ഒളിവില്‍ കഴിഞ്ഞിരുന്ന നിലമ്പൂര്‍ എടക്കര ഉണ്ണിചന്തം കിഴക്കേതില്‍ സന്തോഷ്, എടക്കര കുളിമുണ്ട വീട്ടില്‍ [...]