പ്രണയം നടിച്ച് പതിനാറുകാരിയുടെ വീട്ടിലെത്തി. കാമുകനെ നാട്ടുകാര്‍ പിടിച്ച് പോലീസിലേല്‍പ്പിച്ചു

മലപ്പുറം: പ്രണയം നടിച്ച് പതിനാറുകാരിയുടെ വീട്ടിലെത്തി. കാമുകനെ നാട്ടുകാര്‍ പിടിച്ച് പൊലീസിലേല്‍പ്പിച്ചു. ഫോണിലൂടെയും നേരിട്ടും പിന്‍തുടര്‍ന്ന് വശീകരിച്ച പ്രതി കുട്ടിയെ ബൈക്കില്‍ മലപ്പുറം കോട്ടക്കുന്നില്‍ കൊണ്ടുപോയതായും പരാതി. രാത്രി ഏറെ വൈകി 16കാരിയുടെ വീടിനടുത്തു കണ്ടതില്‍ നാട്ടുകാര്‍ പിടികൂടി പൊലീസിലേല്‍പ്പിച്ച യുവാവിന് ജാമ്യം കിട്ടിയില്ല. കടമ്പോട് തെക്കുംപാട് പരിയാടന്‍ സാജിദ് (20) ന്റെ ജാമ്യാപേക്ഷയാണ് മഞ്ചേരി പോക്സോ സ്പെഷ്യല്‍ കോടതി തള്ളിയത്. ഇക്കഴിഞ്ഞ അഞ്ചിന് പുലര്‍ച്ചെ 4.30നാണ് സംഭവം. പ്രണയം നടിച്ച് പതിനാറുകാരിയുടെ വീട്ടില്‍ അതിക്രമിച്ചു കയറി മാനഹാനി വരുത്തിയെന്നാണ് യുവാവിനെതിരെ മഞ്ചേരി പൊലീസ് കേസ്സെടുത്തത്. ഫോണിലൂടെയും നേരിട്ടും പിന്‍തുടര്‍ന്ന് വശീകരിച്ച പ്രതി കുട്ടിയെ ബൈക്കില്‍ മലപ്പുറം കോട്ടക്കുന്നില്‍ കൊണ്ടുപോയതായും പരാതിയിലുണ്ട്. മഞ്ചേരി പൊലീസ് ഇന്‍സ്പെക്ടര്‍ റിയാസ് ചാക്കീരിയാണ് കേസന്വേഷിക്കുന്നത്.
RECENT NEWS

കരിപ്പൂരില്‍ ശരീരത്തിനുള്ളില്‍ ഒളിപ്പിച്ച് കടത്തിയ 45 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി
കരിപ്പൂര്‍: അബുദാബിയില്‍ നിന്നും എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാന്തതില്‍ ശരീരത്തിനുള്ളില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച 863 ഗ്രാം സ്വര്‍ണമിശ്രിതം പിടികൂടി. കോഴിക്കോട് കല്ലാച്ചി സ്വദേശിയായ ചെറിയതയ്യില്‍ ഷമീമില്‍ (26) ആണ് സ്വര്‍ണം കടത്താന്‍ [...]